കൊടിയത്തൂർ: റിപ്പബ്ലിക് ദിനം; കേരളത്തെ പ്രതിനിതീകരിച്ച് പാർലിമെൻ്റിലേക്ക് പോവുന്ന ഫേസ് ക്യാമ്പസ് വിദ്യാർത്ഥി അമൻഷാ അബ്ദുല്ലയെ എസ്.എസ്.എഫ് മുക്കം ഡിവിഷൻ, കൊടിയത്തൂർ സെക്ടർ പ്രതിനിധികൾ പൊന്നാട അണിയിച്ചു ആദരിച്ചു.
ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ പ്രധാനമന്ത്രിയുമായി സംവദിക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി മൂന്ന് ലക്ഷത്തോളം വിദ്യാർത്ഥികൾ പങ്കെടുത്ത ക്വിസ് മത്സരത്തിൽ നിന്നാണ് 50 വിദ്യാർത്ഥികളെ തിരഞ്ഞെടുത്തത്. കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന ഏക മലയാളി വിദ്യാർത്ഥിയാണ് അമൻഷാ.
പ്രധാനമന്ത്രിയും മറ്റു കേന്ദ്ര മന്ത്രിമാരുമായും സംവദിക്കാനുള്ള അവസരവും അമൻഷക്ക് ലഭിക്കും.
ചടങ്ങിൽ എസ്.എസ്.എഫ് മുക്കം ഡിവിഷൻ ജനറൽ സെക്രട്ടറി അഷ്റഫ് കെ.വി, മജീദ് പൂതുടി,
നിബ്രാസ്സ് ഇ.പി, ശിബിൽ, ശുഹൈബ്, ആഷിക്
എന്നിവർ പങ്കെടുത്തു.
