Trending

ഇതിഹാസനായകന് മരണ മോഴി നൽകവേ വിങ്ങി പൊട്ടി ഫിഫ പ്രസിഡന്റ്.



യുഗ നായകന്റെ ഓർമ്മകൾക്ക് മുമ്പിൽ ആദരം ഒരുക്കാൻ ഒരുങ്ങി ഫിഫ.

ലോകത്തെ എല്ലാ രാജ്യങ്ങളിലെയും ഒരു സ്‌റ്റേഡിയത്തിന് ഫുട്‌ബോൾ ഇതിഹാസം പെലെയുടെ നാമം നൽകാൻ ആവശ്യപ്പെടുമെന്ന് ഫിഫ തലവൻ ജിയാന്നി ഇൻഫാന്റിനോ. സാന്റോസിൽ പെലെയുടെ സംസ്‌കാര ചടങ്ങിൽ അന്തിമോപചാരമർപ്പിക്കാനെത്തിയ ജിയാന്നി ഇൻഫാന്റിനോ മാധ്യമങ്ങളോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വികാര നിർഭര മുഹൂർത്തങ്ങൾക്കാണ് സാന്റോസ് സാക്ഷ്യം വഹിച്ചത്. യുഗ നായകനു വിട നൽകാൻ ആവാതെ ഫിഫ പ്രസിഡന്റ് പോലും വിതുമ്പി.

വലിയ ദുഃഖത്തോടെയാണ് നമ്മൾ ഇവിടെ നിൽക്കുന്നത്. പെലെ അനശ്വരനാണ്. ഫുട്‌ബോളിന്റെ ആഗോള പ്രതീകമാണ് അദ്ദേഹം. ഒരുപാട് വികാരങ്ങളിലൂടെയും വേദനയിലൂടെയുമാണ് കടന്നുപോകുന്നത്.

എന്നാൽ, നമുക്ക് ഒരുപാട് പുഞ്ചിരികൾ സമ്മാനിച്ചയാളാണ് അദ്ദേഹം. അതുകൊണ്ട് ആ പുഞ്ചിരി നമുക്കുണ്ട്. ഫിഫ രാജാവിന് ആദരമർപ്പിക്കുകയും ലോകത്തോടു മുഴുവൻ ഒരു നിമിഷം മൗനമാചരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു-ഇൻഫാന്റിനോ കണ്ണീരോടെ പറഞ്ഞോപ്പിക്കുകയായിരുന്നു.
Previous Post Next Post
Italian Trulli
Italian Trulli