Trending

സൈനികന് അന്ത്യോപചാരമർപ്പിച്ച് വെൽഫെയർ പാർട്ടി.



കീഴുപറമ്പ്: ജമ്മു കാശ്മീരിലെ ലഡാക്കിൽ മരിച്ച മലയാളി സൈനികൻ കെ.ടി നുഫൈലിന് അന്ത്യോപചാരമർപ്പിച്ച് വെൽഫെയർ പാർട്ടി. കരിപ്പൂർ എയർപോർട്ടിൽ നിന്ന് നുഫൈലിന്റ ഭൗതിക ശരീരത്തിനൊപ്പം വിലാപ യാത്രയായി പാർട്ടി നേതാക്കൾ അനുഗമിച്ചു.


ശേഷം ജന്മദേശമായ കുനിയിൽ കൊടവങ്ങാടുള്ള മൈതാനത്ത് പൊതുദർശനത്തിൽ പാർട്ടി നേതാക്കൾ റീത്ത് സമർപ്പിച്ചു.

പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി, സെക്രട്ടറി പ്രേമജി പിഷാരടി, ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ്, വൈസ് പ്രസിഡന്റ് കൃഷ്ണൻ കുനിയിൽ, മണ്ഡലം പ്രസിഡണ്ട് കെ.കെ റഷീദ്, പാർട്ടി പഞ്ചായത്ത് പ്രസിഡണ്ട് എം. റഹ്മത്തുള്ള, സെക്രട്ടറി അഷ്റഫ് കോളകോടൻ, ട്രഷറർ ശിഹാബ് പി.കെ, ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ മുഹമ്മദ് അസ്‌ലം, പതിനൊന്നാം വാർഡ് മെമ്പർ കെ.വി റഫീഖ് ബാബു തുടങ്ങിയവരും കെ.സി അഹമ്മദ് കുട്ടി, അനീസ് കുനിയിൽ, മുസ്തഫ മാസ്റ്റർ എന്നിവരും അന്ത്യോപചാരമർപ്പിച്ചു.
Previous Post Next Post
Italian Trulli
Italian Trulli