Trending

നെൽ കൃഷിയുടെ വിളവെടുപ്പ് നടത്തി.



കൊടിയത്തൂർ: കൊടിയത്തൂർ സർവീസ് സഹകരണ ബാങ്കിന് കീഴിൽ പ്രവർത്തിക്കുന്ന കൊടിയത്തൂർ ഹരിത ഫാർമേഴ്‌സ് ക്ലബ്‌ കോട്ടമ്മൽ കുയ്യിൽ പാടത്ത് ഇറക്കിയ 2 ഏക്കർ നെൽ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘടനം ബാങ്ക് പ്രസിഡന്റ്‌ ശ്രീ. വി വസീഫ് നിർവഹിച്ചു. ചടങ്ങിൽ ബാങ്ക് വൈസ് പ്രസിഡന്റ്‌ ശ്രീ സന്തോഷ്‌ സെബാസ്റ്റ്യൻ അധ്യക്ഷനായി.

ചടങ്ങിൽ ഡയറക്ടർ ഉണ്ണിക്കോയ, ഫാർമേഴ്‌സ് ക്ലബ്‌ അംഗങ്ങളായ കരീം കൊടിയത്തൂർ, അഹമ്മദ്ക്കുട്ടി തറമ്മൽ, കോയകുട്ടി കൊയപ്പാതൊടി, ചേക്കുട്ടി, അസിസ്റ്റന്റ് സെക്രട്ടറി ടി.പി മുരളിധരൻ, സി ഹരീഷ്, ബ്രാഞ്ച് മാനേജർ ഷിഹാബ് എ.സി, അരുൺ ഇ, ഗിരീഷ് കാരകുറ്റി, മുകേഷ് എന്നിവർ പങ്കെടുത്തു.
Previous Post Next Post
Italian Trulli
Italian Trulli