Trending

തീവ്രപരിചരണ ചികിത്സയുടെ മാനുഷിക വശങ്ങൾ പരിശീലന പരിപാടി സംഘടിപ്പിച്ചു.



മുക്കം: കെ.എം.സി.ടി മെഡിക്കൽ കോളേജ് കമ്മ്യുണിറ്റി മെഡിസിൻ്റെ ആഭിമുഖ്യത്തിൽ ജൂനിയർ ഡോക്ടർമാർക്കായി തീവ്രപരിചരണ ചികിത്സയിലെ മാനുഷിക വശങ്ങൾ വിഷയത്തിൽ ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു. കെ.എം.സി.ടി മെഡിക്കൽ കോളേജിൽ ലക്ച്ചർ ഹാളിൽ
ജനുവരി 27 വെള്ളി 2 മണിക്ക് നടത്തപ്പെട്ട പരിപാടിയിൽ ജൂനിയർ ഡോക്ടർമാർ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.


യു.കെ നോർത്ത് മിഡിൽസ്എക്സ് യൂണിവേഴ്സിറ്റി (ലണ്ടൻ) ഹോസ്പിറ്റലിലെ ക്രിട്ടിക്കൽ കെയർ മെഡിസിൻ സീനിയർ കൺസൾടൻ്റും തീവ്രപരിചരണ വിഭാഗം ഡയറക്ടറും കൂടിയായ ഡോ അബ്ദുൽ നാസർ ആയിരുന്നു ഡോക്ടർമാർക്കായി "തീവ്രപരിചരണ ചികിത്സയുടെ മാനുഷിക വശങ്ങൾ" എന്ന വിഷയത്തെ പറ്റി ട്രെയിനിംഗ് ക്ലാസ് നടത്തിയത്.


തീവ്രപരിചരണ യൂനിറ്റിൽ അഡ്മിറ്റ് ചെയ്യപ്പെടുന്ന രോഗികളുടെ അതിജീവന സാധ്യതകൾ വിലയിരുത്തുന്നതിനെപ്പറ്റിയും, ബന്ധു ജനങ്ങളോട് വിവരങ്ങൾ വിനിമയം ചെയ്യപ്പെടുന്ന രീതികളെപ്പറ്റിയും ക്ലാസ്സിൽ വിശദീകരിച്ചു.

പരിപാടികൾക്ക് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ ജയകൃഷ്ണൻ നേതൃത്വം നൽകി. ഡോക്ടർമാർ അവരുടെ ജീവിതത്തിലെ തീവ്രപരിചരണ വിഭാഗവുമായി ബന്ധപ്പെട്ട വിവിധ അനുഭവങ്ങളും പങ്കുവെച്ചു.

ഡോ അബ്ദുൽ നാസർ യു കെയിലെ തീവ്രപരിചരണ ചികിത്സയുടെയും അതിൻ്റെ മാനുഷിക വശങ്ങളെ പറ്റിയും കൂടാതെ ക്രിട്ടിക്കൽ മെഡിസിനിൽ തനിക്കുണ്ടായ രോഗികളെ പറ്റിയും ജീവിതാനുഭവങ്ങളെ പറ്റിയും സംസാരിച്ചു.

തുടർന്ന് സംശയ നിവാരണ പരിപാടിയുമുണ്ടായിരുന്നു. രണ്ടു മണിക്കൂർ നീണ്ടു നിന്ന ട്രൈനിംഗ് ക്ലാസ് വൈകിട്ടു 4 മണിക്ക് സമാപിച്ചു.
Previous Post Next Post
Italian Trulli
Italian Trulli