Trending

ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ന്യൂസിലന്‍ഡിനെതിരെ 21 റണ്‍സിന്റെ തോല്‍വി.


റാഞ്ചി വേദിയായ മത്സരത്തില്‍ ആദ്യം ബാറ്ര് ചെയ്ത ന്യൂസിലന്‍ഡ് 20 ഓവറില്‍ 6 വിക്കറ്ര് നഷ്ടത്തില്‍ 176 റണ്‍സെടുത്തു.

മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡിനെ അര്‍ദ്ധ സെഞ്ച്വറി നേടിയ ഡെവോണ്‍ കോണ്‍വേയും (35 പന്തില്‍ 52), ഡീരില്‍ മിച്ചലുമാണ് (പുറത്താകാതെ 30 പന്തില്‍ 59) നല്ല ടോട്ടലില്‍ എത്തിച്ചത്. മിച്ചല്‍ 6 സിക്സും മൂന്ന് ഫോറും കോണ്‍വേ 7 ഫോറും 1 സിക്സും നേടി. ഫിന്‍ അലനും (35) തിളങ്ങി. ഇന്ത്യക്കായി വാഷിംഗ്ടണ്‍ സുന്ദര്‍ 2 വിക്കറ്റ് വീഴ്ത്തി.
മറുപടിക്കിറങ്ങിയ ഇന്ത്യന്‍ നിരയില്‍ വാലറ്രത്ത് അടിച്ച്‌ തകര്‍ത്ത് അര്‍ദ്ധ സെഞ്ച്വറി നേടിയ വാഷിംഗ്ടണ്‍ സുന്ദറിനും (28 പന്തില്‍ 50), സൂര്യകുമാര്‍ യാദവിനും (34 പന്തില്‍ 47) മാത്രമേ മികച്ച പ്രകടനം പുറത്തെടുക്കാനായുള്ളൂ. ക്യാപ്ടന്‍ ഹാര്‍ദിക് പാണ്ഡ്യ (21) ഭേദപ്പെട്ട പ്രകടനം നടത്തി. കിവികള്‍ക്കായി ക്യാപ്ടന്‍ സാന്റ്നറും ബ്രെയ്സ്‌വെല്ലും ഫെര്‍ഗുസനും രണ്ട് വിക്കറ്റ് വീഴ്ത്തി.

Previous Post Next Post
Italian Trulli
Italian Trulli