പന്നിക്കോട്: അജ്മീർ പൂന്തോപ്പിൽ ഹിദായത്തു സ്വിബ്യാൻ സുന്നി മദ്രസ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി മൂന്ന്, നാല്, അഞ്ച് തിയ്യതികളിൽ നടക്കുന്ന അജ്മീർ ഉറൂസിൻ്റെ പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചു.
ശനിയാഴ്ച മദ്രസാ ഓഡിറ്റോറിയത്തിൽ നടന്ന മഹ്ളറത്തുൽ ബദ്രിയ്യയിൽ വെച്ച് മഹല്ല് ഖത്തീബ് സകരിയ്യ സഖാഫി, കാസിം സഖാഫി, മഹല്ല് ഭാരവാഹികളായ മാമു കുട്ടി ഹാജി, അബ്ദുൽ ജബ്ബാർ, കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് നേതാക്കളായ ഇസ്മാലുട്ടി മാസ്റ്റർ പി.വി, അബ്ദുല്ല മാസ്റ്റർ യു.പി, കുട്ടിഹസ്സൻ ആനപ്പാറക്കൽ എന്നിവർ ചേർന്നാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്.
ഫെബ്രുവരി 3, 4, 5 (വെള്ളി, ശനി, ഞായർ) എന്നിങ്ങനെ മൂന്ന് ദിവസങ്ങളിലായി വൈകുന്നേരം ഏഴ് മണിക്കാണ് പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്.
മൂന്നിന്, സയ്യിദ് ജസീൽ ശാമിൽ ഇർഫാനി, നാലിന്, ശാക്കിർ ബാഖവി മമ്പാട് എന്നിവർ പ്രഭാഷണം നടത്തും.
അഞ്ചിന് നടക്കുന്ന ആത്മീയ സമ്മേളനത്തിന് സയ്യിദ് ശിഹാബുദ്ദീൻ അൽ ബുഖാരി കടലുണ്ടി നേതൃത്വം നൽകും. സിയാറത്ത്, പതാക ഉയർത്തൽ, മൗലിദ് പാരായണം, പ്രതിഭകളെ ആദരിക്കൽ, അനുസ്മരണ പ്രഭാഷണം, ദിക്റ് ദുആ സമ്മേളനം, അന്നദാനം തുടങ്ങി വിവിധ പരിപാടികളാണ് ഉറൂസിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.
പോസ്റ്റർ പ്രകാശന ചടങ്ങിൽ അബ്ദുല്ല മാസ്റ്റർ പി.വി സ്വാഗതവും മുഹമ്മദ് പുളിക്കൽ നന്ദിയും പറഞ്ഞു.
Tags:
KODIYATHUR
