Trending

വിജയോത്സവം ത്രിദിന സഹവാസ ക്യാമ്പിന് തുടക്കമായി.



മുക്കം: നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിജയോത്സവത്തിന്റെ ഭാഗമായി "ഗ്യാലപ്പ്" ത്രിദിന സഹവാസ ക്യാമ്പിന് തുടക്കമായി. 'സമ്പൂർണ വിജയം, കൂടുതൽ എ പ്ലസ്' എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ ക്യാമ്പിൽ ഓരോ വിഷയത്തിലും പ്രഗൽഭരായ അതിഥി അധ്യാപകരുടെ ക്ലാസുകളും, കളികളും മോട്ടിവേഷൻ ക്ലാസുകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ഗ്യാലപ്പ് സഹവസ ക്യാമ്പ് മുക്കം മുൻസിപ്പൽ ചെയർമാൻ ശ്രീ പി.ടി ബാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അബ്ദുസ്സലാം മുണ്ടോളി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുക്കം എ.ഇ.ഒ ഓംകാരനാഥൻ മുഖ്യ പ്രഭാഷണം നിർവഹിച്ചു.

വിജയോത്സവം ജോയിന്റ് കൺവീനർ ശ്രീമതി സന്ധ്യ തോമസ് ഗ്യാലപ്പ് പദ്ധതി വിശദീകരിച്ചു.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ ആർദ്ര ടി.എസ്, ചിത്ര പി എന്നീ കുട്ടികൾക്കും അവരെ പരിശീലിപ്പിച്ച ആശ ടീച്ചർക്കുമുള്ള അനുമോദനവും ഇതോടൊപ്പം നടന്നു.

മുക്കം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ഇ സത്യനാരായണൻ മാസ്റ്റർ ഉപഹാര സമർപ്പണം നടത്തി. പ്രിൻസിപ്പൽ എം.കെ ഹസീല, ഹെഡ്മിസ്ട്രസ് പി.വി റംലത്ത്‌ വാർഡ് കൗൺസിലർമാരായ എം.കെ യാസർ, വേണുഗോപാൽ മാസ്റ്റർ, പി.ടി.എ വൈസ് പ്രസിഡണ്ട് സതീഷ് പെരിങ്ങാട്ട്, എം.പി.ടി.എ പ്രസിഡണ്ട് റെനി ജയപ്രകാശ്, എം.ഐ പവിത്രമണി ടീച്ചർ, കെ.എസ് ഷാന്റി ടീച്ചർ, എന്നിവർ സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli