കൊടിയത്തൂർ: മണ്ഡലം യൂത്ത് കോൺഗ്രസിന്റെ മാട്ടുമുറി യൂണിറ്റ് സമ്മേളനം മുൻ വയനാട് പാർലിമെന്റ് വൈസ് പ്രസിഡന്റ് വി.എൻ ജംനാസ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ജില്ലാ ജനറൽ സെക്രെട്ടറി സുഫിയാൻ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ജംഷീദ് ചോലക്കൽ, ഫൈസൽ കാണാം പറമ്പിൽ, ശിഹാബ് മാട്ടുമുറി, മമ്മദാക്ക, മാധവേട്ടൻ, ബാബു പരവരിയിൽ, സുബ്രമണ്യൻ മാട്ടുമുറി തുടങ്ങിയവർ സംസാരിച്ചു.
യൂണിറ്റ് പ്രസിഡന്റായി ഷമീമും സെക്രെട്ടറിയായി നിധിനും അടങ്ങുന്ന 8 അംഗ സമിതിയെ തെരെഞ്ഞെടുത്തു. രതീഷ് മാട്ടുമുറി അധ്യക്ഷനായ ചടങ്ങിൽ ഷമീം സ്വാഗതവും നൗഫൽ മാട്ടുമുറി നന്ദിയും പറഞ്ഞു.
മാണി പഴംപറമ്പ്, നിസാർ ഉച്ചകാവിൽ, രതീഷ് കളകുടികുന്നത്, തുടങ്ങിയവർ മറ്റു യൂണിറ്റുകളെ പ്രതിനിധീകരിച്ചു പങ്കെടുത്തു. അനിൽ മാട്ടുമുറി, റസൽ, റിയാസ്, ജിതുൻ, സാജുദ്ധീൻ, ജുനൈദ്, സോനു, അനൂപ്, ആദിൽ, ശാമിൽ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:
KODIYATHUR
