കൊടിയത്തൂർ: കൊടിയത്തൂർ സലഫി പ്രൈമറി സ്കൂൾ & നഴ്സറി സ്കൂൾ കായിക മേള "ഓട്ടപ്പാച്ചിൽ 2023" വർണശബളിമയോടെ കാരക്കുറ്റി ഗ്രാമ പഞ്ചായത്ത് സ്റ്റേഡിയത്തിൽ വെച്ച് നടന്നു. കായിക മേളയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് പതാക ഉയർത്തിക്കൊണ്ട് നിർവ്വഹിച്ചു.
സ്കൂൾ ലീഡർ ഹംദ പാറക്കൽ വിദ്യാർത്ഥികൾക്കുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഉദ്ഘാടന ചടങ്ങിൽ ആശംസകളർപ്പിച്ചു കൊണ്ടു ഗ്രാമ പഞ്ചായത്ത് മെമ്പർ ഫസൽ കൊടിയത്തൂർ, നഴ്സറി സ്കൂൾ ഹെഡ്മിസ്ട്രസ് പുഷ്പ ടീച്ചർ, നൗഷീർ, ദിൽഷാദ്, ജാസിം എന്നിവർ സംസാരിച്ചു.
തുടർന്ന് നടന്ന വിക്ടറി സെറിമണിയിൽ കായിക മേള വിജയികൾക്കുള്ള മെഡലുകളും സമ്മാനങ്ങളും വിതരണം ചെയ്തു. സമ്മാനദാനോദ്ഘാടനം ഗ്രാമ പഞ്ചായത്ത് മെമ്പർ ടി.കെ അബൂബക്കർ മാസ്റ്റർ നിർവ്വഹിച്ചു.
നഴ്സറി വിദ്യാർത്ഥികൾക്കായി, ബലൂൺ പൊട്ടിക്കൽ, കലം പെട്ടിക്കൽ, മ്യൂസിക്കൽ ചെയർ, ബിസ്കറ്റ് ഈറ്റിംഗ്, പൊട്ടറ്റോ ഗാതറിംഗ്, മഞ്ചാടി വെറുക്കൽ, കുപ്പിൽ വെള്ളം നിറക്കൽ, ബോൾ ത്രോ, സുന്ദരിക്ക് പൊട്ടുതൊടൽ, മാതമാറ്റിക്കൽ റേസ് തുടങ്ങിയ ഒട്ടേറെ മത്സരങ്ങൾ സംഘടിപ്പിച്ചു.
കോവിഡ് കാലത്തിന് ശേഷം നടത്തിയ കായിക മേള രക്ഷിതാക്കളുടെ സാന്നിദ്ധ്യം കൊണ്ട് ഉത്സവമായി മാറി "ഓട്ടപ്പാച്ചിൽ 2023" എന്ന പേരിൽ നടത്തിയ മേളയ്ക്ക്ഹെഡ് മാസ്റ്റർ കെ.വി അബ്ദുസ്സലാം മാസ്റ്റർ, സുജിത് ലാൽ, കവിത ടീച്ചർ, ഹെലൻ, തസ്ലീന ടീച്ചർ, ഹഫ്സത്ത് ടീച്ചർ, നജ്മുന്നീ സടീച്ചർ, ഷാലിന ടീച്ചർ, നസീമ ടീച്ചർ, തുടങ്ങിയവർ നേതൃത്വം നൽകി.
ബാന്റ് മേളയ്ക്ക്പൂർവ്വ വിദ്ധ്യാർത്ഥികളായ മിൻഹ പി.സി, ഹസ ഇബ്രാഹീം ചാലക്കൽ എന്നിവർ നേതൃത്വം കൊടുത്തു.




