രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെ രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കുക എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ച് കൊണ്ട് കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി നയിച്ച "ഭാരത് ജോഡോ " യാത്ര 136 ദിവസം 4080 കിലോമീറ്റർ കാൽനടയായി കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച് കാശ്മീരിൽ സമാപിച്ചപ്പോൾ യാത്രയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ വിജയം കണ്ടുവെന്ന് കൊടിയത്തൂർ മണ്ഡലം കോൺഗ്രസ്സ് ജനറൽ ബോഡി യോഗം അഭിപ്രായപെട്ടു. യോഗം DCC സെക്രട്ടറി സി.ജെ. ആന്റണി ഉൽഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് അഷ്റഫ് കൊളക്കാടൻ അദ്ധ്യക്ഷ്നായി, KT മൻസൂർ, MK മമ്മദ്, ഗിരീഷ് മണാശ്ശേരി, ഹമീദ് കഴായിക്കൽ , സുബഹ്മണ്യൻ കുളങ്ങര തുടങ്ങിയവർ സംസാരിച്ചു. അബ്ദു തോട്ടുമുക്കം സ്വാഗതവും സുജ ടോം നന്ദിയും പറഞ്ഞു.