അരീക്കോട്: ഇന്ത്യൻ സേനയിൽ ജോലി ചെയ്യുന്ന കീഴുപറമ്പ് കുനിയിൽ കെ.ടി നുഫൈൽ ലഡാക്കിൽ മരണപ്പെട്ടു.
കോലൊത്തും തൊടി പരേതനായ കെ.ടി മുഹമ്മദ് കുഞ്ഞാൻ - ആമിന ദമ്പതികളുടെ മകനാണ്.
സഹോദരങ്ങൾ: ഗഫൂർ, ശിഹാബുദ്ധീൻ, സലീന, ഫൗസിയ, ജസ്ന.
ഭൗതികശരീരം നാളെ (29-01-2023 ഞായർ) രാവിലെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിക്കും.
ഹജ്ജ് ഹൗസിന്റെ അടുത്ത് നിന്ന് രാവിലെ കൃത്യം 7 മണിക്ക് വിലാപ യാത്രയായി ജന്മനാട്ടിലേക്ക് കൊണ്ട് വരും. ശേഷം രാവിലെ 9 മണിക്ക് വീടിന്റെ പരിസരത്ത് ഒരുക്കിയിട്ടുള്ള ഗ്രൗണ്ടിൽ പൊതു ദർശനത്തിന് വെക്കും.
ഖബറടക്കം ഇരിപ്പാംകുളം ഖബർസ്ഥാനിൽ.
