Trending

കലോത്സവം 2023; ആദ്യ ദിനം ഇഞ്ചോടിഞ്ച് പോരാട്ടം; കണ്ണൂര്‍ മുന്നില്‍.



കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ആദ്യദിനം ഇഞ്ചോടിഞ്ച് പോരാട്ടം. ആദ്യ ദിനം മത്സരങ്ങളുടെ ഫലമനുസരിച്ച് കണ്ണൂര്‍ ജില്ലയാണ് ഒന്നാം സ്ഥാനത്ത്. കൊല്ലവും കോഴിക്കോടും തൃശൂരുമാണ് തൊട്ടുപിന്നിലുള്ളത്.

പോയിന്റ നില
കണ്ണൂര്‍- 121
കൊല്ലം-119
കോഴിക്കോട്-118
തൃശൂര്‍-114
കോട്ടയം-105

ആദ്യദിനം മാത്രം 60 ഇനങ്ങളാണ് വേദിയിലെത്തുന്നത്. ഇതില്‍ 33 മത്സര ഇനങ്ങളുടെ ഫലം മാത്രമാണ് നിലവില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമേളയായ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാനവേദിയായ വെസ്റ്റ്ഹില്‍ ക്യാപ്റ്റന്‍ വിക്രം മൈതാനമാണ്. രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനായി.

24 വേദികളിലായി 14000 മത്സരാര്‍ഥികളാണ് വിവിധ ഇനങ്ങളിലായി കലോത്സവത്തിന് മാറ്റുരയ്ക്കുന്നത്. കലോത്സവത്തിലെ 24 വേദികളില്‍ നിന്നും ട്വന്റിഫോര്‍ സംഘം സമഗ്ര കവറേജുമായി പ്രേക്ഷകര്‍ക്കൊപ്പമുണ്ട്. 24വേദികളില്‍ നിന്നും സമഗ്ര കവറേജൊരുക്കാന്‍ ട്വന്റിഫോറില്‍ നിന്നും 30 പേരുടെ സംഘമാണ് കോഴിക്കോട് എത്തിയിരിക്കുന്നത്.

ഏഴാം തിയതി വരെ നീണ്ട് നില്‍ക്കുന്ന കലാമാമാങ്കത്തിന്റെ തത്സമയ വിവരങ്ങള്‍ പ്രേക്ഷകരിലേക്ക് യഥാസമയം എത്തിക്കാന്‍ അതിനൂതന സാങ്കേതിക വിദ്യകളായ ടിടിഎസ്, ഓഗ്മെന്റഡ് റിയാലിറ്റി എന്നിവയുടെ അനന്ത സാധ്യതകളും പരീക്ഷിക്കുന്നു.
Previous Post Next Post
Italian Trulli
Italian Trulli