കൊടിയത്തൂർ: ബിബിസി പുറത്തിറക്കിയ 'ഇന്ത്യ: ദി മോദി ക്വസ്റ്റൻ' പ്രധിഷേധാർഹമായി പ്രദർശിപ്പിച്ചു എസ്ഐഒ കൊടിയത്തൂർ ഏരിയ കമ്മിറ്റി. ഗുജറാത്ത് വംശഹത്യയിൽ നരേന്ദ്രമോദിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഡോകുമെന്ററി കേന്ദ്രസർക്കാർ വിലക്കിയത്തിന്റെ അടിസ്ഥാനത്തിൽ ആണ് ഏരിയ കമ്മിറ്റി ബുധനാഴ്ച വൈകിട്ട് 7 മണിക്ക് ഗോതമ്പറോഡ് അങ്ങാടിയിൽ വെച്ച് പ്രദർശനവും ചർച്ച സംഗമവും നടത്തിയത്.
പ്രദർശനത്തിൽ ആക്ടിവിസ്റ്റും അധ്യാപകനുമായ ജവാദ് താനൂർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഗുജറാത്ത് കലാപ കാലത്ത് മുസ്ലിം രക്തം കൊതിച്ച നേതാവാണ് മോദിയെന്നും അദ്ദേഹത്തിന്റെ വംശഹത്യയിലെ പങ്ക് തള്ളിക്കളയാൻ ആവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
മോദി സർക്കാർ മറവികളെ സൃഷ്ടിക്കുകയാണെന്നും ഗുജറാത്ത് വംശഹത്യ അത്ര പെട്ടെന്നൊന്നും മറവിക്ക് വിട്ടുകൊടുക്കാൻ എസ്ഐഒ തയ്യാറല്ലെന്നും ഫാഷിസ്റ്റ് ഭരണകൂടത്തിനൊടുള്ള താക്കീത് കൂടിയാണ് ഈ ചെറുപ്പത്തിന്റെ പോരാട്ടമെന്നും എസ്ഐഒ ഏരിയ പ്രസിഡന്റ് ഷാമിൽ കൊടിയത്തൂർ കൂട്ടിച്ചേർത്തു.
നൂറോളം വിദ്യാർഥികളും നാട്ടുകാരും അണിനിരന്ന പരിപാടിയിൽ ഏരിയ സെക്രട്ടറിയേറ്റ് അംഗം സിദ്ധീഖ് സ്വാഗതവും ഏരിയ ജോയിന്റ് സെക്രട്ടറി നന്ദിയും പറഞ്ഞു. അഞ്ചും ജിറോഡ്, അഫ്‌നാൻ, ലഫീഫ്, ആൻഫാസ്, ഫഹ്മി ജിറോഡ് എന്നിവർ നേതൃത്വം നൽകി. ബിബിസി ഡോകുമെന്ററി പ്രദർശിപ്പിച്ച് എസ്ഐഒ കൊടിയത്തൂർ ഏരിയ.
Tags:
KODIYATHUR

