കൊടിയത്തൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ യൂണിറ്റ് നടപ്പിലാക്കിയ ആശ്വാസ് പദ്ധതിയുടെ കൊടിയത്തൂർ യൂണിറ്റിലെ ഉദ്ഘാടനം നടന്നു. യൂണിറ്റ് ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി അധ്യക്ഷനായിരുന്നു. സെക്രട്ടറി അനീഫ ടി. കെ. സ്വാഗതം പറഞ്ഞു. പരിപാടിയുടെ ഉദ്ഘാടനം കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി, ഷംലൂലത്ത് അവർകൾ നിർവഹിച്ചു. പദ്ധതി ഉദ്ഘാടന കർമ്മം മണ്ഡലം പ്രസിഡണ്ട് ശ്രീ, പി. പ്രേമൻ യൂണിറ്റിലെ വ്യാപാരിയും വ്യവസായിയും ആയ എച്ച്. എസ്. ടി. അബ്ദുറഹിമാൻ രജിസ്ട്രേഷൻ കാർഡ് കൈമാറിക്കൊണ്ട് നിർവഹിച്ചു. മണ്ഡലം വർക്കിംഗ് പ്രസിഡണ്ട് ജിൽസ് പെരിഞ്ചീരി പദ്ധതിയെ കുറിച്ചുള്ള വിശദീകരണവും സംശയനിവാരണവും മുഖ്യപ്രഭാഷണവും നടത്തി. അബ്ദുസമദ് കണ്ണാട്ടിൽ, ഉബൈദ് യൂണിവേഴ്സൽ, സി. പി. മുഹമ്മദ്, യൂത്ത് വിങ് സെക്രട്ടറി അബ്ദുൽ ബാസിത് പി., പ്രസിഡണ്ട് ഫൈസൽ പി. പി. തുടങ്ങിയവർ ആശംസ നേർന്നു. പരിപാടിയിൽ വച്ചുതന്നെ നിരവധി മെമ്പർമാർ ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു. യൂണിറ്റ് ട്രഷറർ ഹമീദ് സി. കെ. നന്ദിയും പറഞ്ഞു.
Tags:
KODIYATHUR
