ചെറുവാടി : മുൻ കേരള മുഖ്യമന്ത്രിയും, നിയമ സഭാ സ്പീക്കറും തുടർച്ചയായി ആറു മന്ത്രി സഭകളിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും, അതിലുപരി മുസ്ലീം ലീഗ് നേതാവുമായിരുന്ന സിഎച്ച് മുഹമ്മദ് കോയഅനുസ്മരണം "ഓർമ്മകളിൽ സിഎച്ച്" പരിപാടി നിയോജക മണ്ഡലം മുസ്ലീം ലീഗ് ട്രഷറർ സി.എ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കാലത്തെ അതിജീവിക്കുന്ന വിസ്മയമാണ് സിഎച്ചെന്ന് അദ്ദേഹം പറഞ്ഞു.
മുസ്ലീം ലീഗ് മണ്ഡലം ജന സെക്രട്ടറി കെ.വി അബ്ദുറഹ്മാൻ, പഞ്ചായത്ത് മുസ്ലീം ലീഗ് ജന സെക്രട്ടറി എൻ.കെ അഷ്റഫ്, വാർഡ് മുസ്ലീം ലീഗ് പ്രസിഡണ്ട് ഗുലാം ഹുസൈൻ കുറുവാടങ്ങൽ, കെഎച്ച് മുഹമ്മദ്, കോയ കുട്ടി മാസ്റ്റർ, മൊയ്തീൻ മാസ്റ്റർ വി, മുഹമ്മദ് മാസ്റ്റർ പാലിയിൽ, കെ.വി നവാസ് മാസ്റ്റർ സംസാരിച്ചു.
മുഹമ്മദ് തേലീരി, അബ്ദുൾ റഷീദ് കണിച്ചാടി, ഇഖ്ബാൽ മൗലവി, മുഹമ്മദ് കോഴിപ്പള്ളി, എൻ മുഹമ്മദ്, കുഞ്ഞോയി പാറക്കൽ,ഹസ്സൻ കുട്ടി കോഴിപ്പള്ളി, കുഞ്ഞോയി തറമ്മൽ, റിസാൽ പുത്തലത്ത്, റഹീം കെ, കുട്ടിഹസ്സൻ കെ, ഹമീദ് പുത്തലത്ത്, കരീം കെ, നിസാം കെ.വി, ബിൻസർ കെ, അസീസ് പുത്തലത്ത്, അനസ് എൻ, ഷമീം കെ, അയ്യൻ കെ, ഖാദർ കോഴിപ്പള്ളി, അബ്ദുള്ള എൻകെ, യൂസഫ് കരിബിലിക്കാട്ടിൽ, സംബന്ധിച്ചു.
വാർഡ് മുസ്ലീം ലീഗ് ജന സെക്രട്ടറി ജബ്ബാർ പുത്തലത്ത് സ്വാഗതവും നിയാസ് ചെറുവാടി നന്ദിയും പറഞ്ഞു.
Tags:
KODIYATHUR

