വ്യക്തി വിവരങ്ങളുടെ അപഹരണം
സമൂഹമാധ്യമ അകൗണ്ടുകളുടെ ദുരുപയോഗം
ഡാർക്ക് നെറ്റ് പ്ലാറ്റുഫോമുകളിലെ ചതിക്കുഴികൾ
അനോണിമസ് ചാറ്റ് റൂമുകളിലേക്കുളള പ്രവേശനം
വീഡിയോ, ഓഡിയോ, പിക്ചർ ലൈവ് സ്ട്രീമിംഗ്
ഓൺലൈൻ ലൈംഗിക ചൂഷണം
ചതിക്കുഴികൾ ഏറെയുള്ള മേഖലയാണ് ഓൺലൈൻ ഗെയിമിംഗ്. കളിക്കാരുടെ പ്രത്യേകിച്ചും കുട്ടികളുടെ മനസ്സിനെ ഏറെ സ്വാധീനിക്കുന്ന പ്ലാറ്റ്ഫോം എന്നുള്ളതു കൊണ്ട് തന്നെ ഓൺലൈൻ ലൈംഗിക കുറ്റവാളികളുടെ മികച്ച വിളനിലവും ഇത് തന്നെയാണ്.
വ്യക്തിവിവരങ്ങൾ മറച്ചു പിടിച്ച് സഹകളിക്കാരായി ഒപ്പം കൂടുന്ന ഇത്തരം വേട്ടക്കാർ ക്രമേണ കുട്ടികളുടെ മനസ്സിന്റെ നിയന്ത്രണം കൈക്കലാക്കി തെറ്റുകളിലേക്ക് നയിക്കുന്നു.കൂടാതെ ഗെയിമുകളിൽ ലഭ്യമാകുന്ന നൂതന ചാറ്റിംഗ്, വീഡിയോ സ്ട്രീമിംഗ്, സിമുലേഷൻ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കുട്ടികളെ ലൈംഗിക ചൂഷണങ്ങളിലേക്കും മറ്റ് ഗുരുതര കുറ്റകൃത്യങ്ങളിലേക്കും തള്ളിവിടുന്നു.
Courtesy:keralapolice
Tags:
KERALA