കൊടിയത്തൂർ : സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂളിൽ വായനാ വാരത്തോടനുബന്ധിച്ച് കൂട്ടുകാർക്കായി തയ്യാറാക്കിയ അക്ഷരപ്പുര ജില്ലാ ലൈബ്രറി കൗൺസിൽ അംഗം വി.കുഞ്ഞൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.സി.മുജീബ് റഹിമാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അധ്യാപകർ സ്കൂൾ ലൈബ്രറിയിലേക്ക് നൽകിയ 100 പുസ്തകങ്ങൾ ഹെഡ്മിസ്ട്രസ് എ.കെ.കദീജ പി.പി.മമ്മദ് കുട്ടിക്ക് കൈമാറി. എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറി ഒരുക്കി.സമ്പൂർണ്ണ ലൈബ്രറി പ്രഖ്യാപനം പി.ടി.എ.പ്രസിഡൻ്റ് സി ടി കുഞ്ഞോയി നിർവ്വഹിച്ചു. എൻ.കെ.ദിനേശ് സ്വാഗതവും വി.ശ്രീജിത്ത് നന്ദിയും പറഞ്ഞു. വായനദിനത്തോടനുബന്ധിച്ച് പ്രശ്നോത്തരി മത്സരവും, വായനാ മത്സരവും സംഘടിപ്പിച്ചു.
പ്രവർത്തനങ്ങൾക്ക് ടി.കെ.അബ്ദുസ്സമദ്, മജീദ് പൂത്തൊടി, ഒ.മുഹമ്മദ്, വി.വസീത, കെ.മുജീബ് റഹ്മാൻ എന്നിവർ നേതൃത്വം നൽകി.
Tags:
KODIYATHUR