കോഴിക്കോട് :മൂന്നാമത്തെ ലോകകേരളസഭ സമ്മേളനത്തിന് ഭാഗമായി 11ന് കോഴിക്കോട് ടൗൺഹാളിൽ വെച്ച് നടത്തുന്ന പ്രവാസം വികസനവും എന്ന വിഷയത്തിൽ സെമിനാർ വിജയകരമാക്കുന്നതിനും മറ്റു പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനും വേണ്ടി നോർക്ക-റൂട്ട്സ് മേഖല കാര്യാലയത്തിൽ വച്ച് സംഘാടക സമിതി യോഗം ചേർന്നു.
പരിപാടിയിൽ അനീഷ് (സ്വാഗത സംഘം കൺവീനർ ), ബാദുഷ കടലുണ്ടി അധ്യക്ഷത വഹിച്ചു.(സ്വാഗതം സംഘം ചെയർമാൻ ), കൊളക്കാടൻ ഗുലാം ഹുസൈൻ (നാഷണലിസ്റ്റ് പ്രവാസി കോൺഗ്രസ് പ്രസിഡന്റ് ), സജീദ് കുമാർ, ഇക്ബാൽ (പ്രവാസി സംഘം ), അഹമ്മദ് കുറ്റിക്കാട്ടൂർ( പ്രവാസി ലീഗ് ), നാസർ കാരന്തൂർ( കോഴിക്കോടൻസ് ),മുഹമ്മദ് ബഷീർ ( പ്രവാസി ഫെഡറേഷൻ ), സാഹിർ ( പ്രവാസി ചേംബർ) തുടങ്ങിയവർ സംസാരിച്ചു.രാഗേഷ് (പ്രവാസി ക്ഷേമ നിധി ജില്ലാ ഓഫീസർ ) നന്ദി പറഞ്ഞു
യോഗത്തിൽ എല്ലാം സംഘടനകളും ലോക കേരള സഭ യിൽ കഴിയുന്ന അത്ര പ്രവാസികളെ പങ്കെടുപ്പിക്കുമെന്നും. അതോടപ്പം പരിപാടിക്ക് എല്ലാവിധ സഹകരണവും പിന്തുണയും വിവിധ സംഘടനകൾ വാഗ്ദാനം ചെയ്തു .
