Trending

കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ


പരീക്ഷ

ജൂണ്‍ 6-ന് നടത്താന്‍ നിശ്ചയിച്ച ഒന്ന്, രണ്ട് സെമസ്റ്റര്‍/പ്രീവിയസ് പി.ജി. (എസ്.ഡി.ഇ.) ഏപ്രില്‍ 2022, സി.യു.സി.എസ്.എസ്.-പി.ജി. ഒന്നാം സെമസ്റ്റര്‍  സപ്തംബര്‍ 2021, ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ 21-ന് നടക്കും.

സോഷ്യല്‍ സര്‍വീസ് പ്രോഗ്രാം സര്‍ട്ടിഫിക്കറ്റ്

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം സി.ബി.സി.എസ്.എസ്. 2019 പ്രവേശനം ബിരുദ വിദ്യാര്‍ത്ഥികള്‍ കോഴ്സ് പൂര്‍ത്തീകരിക്കുന്നതിന് സമര്‍പ്പിക്കേണ്ട സോഷ്യല്‍ സര്‍വീസ് പ്രോഗ്രാം സര്‍ട്ടിഫിക്കറ്റ് (സി.യു.എസ്.എസ്.പി.) സ്റ്റുഡന്റ്സ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യേണ്ട അവസാന തീയതി 20 വരെ നീട്ടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഹോസ്പിറ്റല്‍, ഓള്‍ഡ് ഏജ് ഹോം, പെയിന്‍ ആന്റ് പാലിയേറ്റീവ് സെന്റര്‍, ഇവയിലെവിടെയെങ്കിലും 6 ദിവസത്തെ സാമൂഹികസേവനം നിര്‍വഹിച്ചതിന്റെ സര്‍ട്ടിഫിക്കറ്റാണ് സ്റ്റുഡന്റ്സ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യേണ്ടത്. നിലവില്‍ അപ് ലോഡ് ചെയ്ത സര്‍ട്ടിഫിക്കറ്റുകളില്‍ നിരസിച്ചവ കാരണസഹിതം പോര്‍ട്ടലില്‍ കാണാം. അവര്‍ക്ക് പുതിയ സര്‍ട്ടിഫിക്കറ്റുകള്‍ അപ് ലോഡ് ചെയ്യുന്നതിനും അവസരമുണ്ട്. വിശദവിവരങ്ങള്‍ക്ക് https://student.uoc.ac.in, 0494 2400288, 2407356.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ പി.ജി. റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2022 പരീക്ഷകളും  എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷകളും ജൂലായ് 4-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍ പിന്നീട് പ്രസിദ്ധീകരിക്കും.

പ്രൊഫഷണല്‍ അസിസ്റ്റന്റ് നിയമനം

കാലിക്കറ്റ് സര്‍വകലാശാലയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ പ്രൊഫഷണല്‍ അസിസ്റ്റന്റുമാരെ നിയമിക്കുന്നതിനായി പാനല്‍ തയ്യാറാക്കുന്നു. പ്രതിദിനം 1075 രൂപ പ്രകാരം പരമാവധി 29025 രൂപ വരെയാണ് പ്രതിമാസ വേതനം. താല്‍പര്യമുള്ളവര്‍ 25-നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
Previous Post Next Post
Italian Trulli
Italian Trulli