Trending

സിദ്ധീഖ് എംഎല്‍എയുടെ വാഹനം അപകടത്തില്‍ പെട്ടത് തെറ്റായ ദിശയില്‍ പ്രവേശിച്ചതിനാല്‍


കുന്ദമംഗലം: ടി സിദ്ധീഖ് എംഎല്‍എയുടെ വാഹനം അപകടത്തില്‍ പെട്ടത് തെറ്റായ ദിശയില്‍ പ്രവേശിച്ചതിനാല്‍. ഇന്ന് രാവിലെ എട്ടു മണിയോടെ കാരന്തൂര്‍ അങ്ങാടിയിലായിരുന്നു അപകടം. കുന്ദമംഗലം ഭാഗത്തേക്ക് പോകുകയായിരുന്ന എംഎല്‍എയുടെ വാഹനം തെറ്റായ ദിശയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സുമായി കൂട്ടി ഇടിക്കുകയായിരുന്നു.


 അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഗതാഗത കുരുക്കില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ അമിത വേഗതയിലെത്തിയ ബസ്സ് ഇടിക്കുകയായിരുന്നുവെന്നാണ് എംഎല്‍എ നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ തെറ്റായ ദിശയില്‍ പ്രവേശിച്ചതാണെന്ന് ചിത്രങ്ങളില്‍ വ്യക്തമാണ്. കുറ്റം ബസ് ഡ്രൈവറുടെ മേല്‍ അടിച്ചേല്‍പിക്കാനാണ് ശ്രമിക്കുന്നതെന്ന് തൊഴിലാളികള്‍ ആരോപിച്ചു.
Previous Post Next Post
Italian Trulli
Italian Trulli