ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 211 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത ദക്ഷിണാഫ്രിക്ക കളി തീരാന്‍ അഞ്ച് പന്തുകള്‍ ശേഷിക്കേ ലക്ഷ്യം കടന്നു.
46 പന്തില്‍ അഞ്ച് സിക്‌സറും ഏഴ് ഫോറുമടക്കം 75 റണ്ണെടുത്ത റാസി വാന്‍ ഡര്‍ ദൂസാന്‍, 31 പന്തില്‍ അഞ്ച് സിക്‌സറും നാല് ഫോറുമടക്കം 64 റണ്ണെടുത്ത ഡേവിഡ് മില്ലര്‍ എന്നിവര്‍ ചേര്‍ന്നാണു ടീമിനെ ജയത്തിലേക്കു നയിച്ചത്. അപരാജിത കൂട്ടുകെട്ട് 10.3 ഓവറില്‍ 131 റണ്ണെടുത്തു. ഇന്ത്യയുടെ ട്വന്റി20 യിലെ തുടര്‍ച്ചയായ 12 ജയങ്ങളുടെ കുതിപ്പാണ് അവസാനിച്ചത്. ദക്ഷിണാഫ്രിക്ക ട്വന്റി20 യില്‍ പിന്തുടര്‍ന്നു നേടുന്ന ഏറ്റവും മികച്ച ജയം കൂടിയാണിത്. ക്വിന്റണ്‍ ഡി കോക്ക് (18 പന്തില്‍ 22), നായകന്‍ തെംബ ബാവുമ (എട്ട് പന്തില്‍ 10), ഡെ്വയ്‌ന്‍ പ്രിട്ടോറിയസ് (13 പന്തില്‍ നാല് സിക്‌സറും ഒരു ഫോറുമടക്കം 29) എന്നിവരെ പുറത്താക്കി ഇന്ത്യ ജയ പ്രതീക്ഷ ജനിപ്പിച്ചു.
യുവ ഓപ്പണര്‍ ഇഷാന്‍ കിഷന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യയെ 200 ലെത്തിച്ചത്. ഇഷാന്‍ 48 പന്തില്‍ മൂന്ന് സിക്‌സറും 11 ഫോറുമടക്കം 76 റണ്ണെടുത്തു. ഇന്ത്യയുടെ ട്വന്റി20 നായകനായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് അരങ്ങേറ്റവും കുറിച്ചു.
Tags:
SPORTS
