Trending

എന്താണ് 'അഗ്നീപഥ്...


പ്രതിഷേധം തെക്കേ ഇന്ത്യയിലേക്കും....സെക്കന്തരാബാദിൽ ട്രെയിനിന് തീയിട്ടു

പ്രതിഷേധം കൂടുതൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക്

പിന്നാലെ അഗ്നിപഥ് പ്രഖ്യാപിച്ച പ്രധാനമന്ത്രിക്ക് നന്ദിയെന്ന് അമിത് ഷാ

'അഗ്നീപഥ്' എന്ന പേരിൽ കേന്ദ്ര സർക്കാർ
സൈന്യത്തിലേക്കുള്ള പുതിയ റിക്രൂട്ടിങ് നയം പ്രഖ്യാപിച്ചതിന്റെ പേരിലാണ് വ്യാപക പ്രതിഷേധങ്ങൾ അരങ്ങേറുന്നത്. ബിജെപി
നേതാക്കളുടെ വീടുകൾ ഉപരോധിച്ചും
ട്രെയിന്‍ ബോഗികൾക്ക് തീയിട്ടും റോഡ്
ഉപരോധിച്ചുമൊക്കെയാണ് തൊഴിൽ
രഹിതരായ യുവാക്കള്‍ പ്രതിഷേധിക്കുന്നത്.

17.5 വയസിനും 21 വയസിനും
ഇടയില്‍ പ്രായമുള്ള 45,000 യുവാക്കളെ
നാല് വര്‍ഷത്തേക്ക് സൈന്യത്തില്‍
ചേര്‍ക്കുകയും നാല് വര്‍ഷത്തിനു ശേഷം ഈ
സൈനികരില്‍ 25 ശതമാനത്തെ
നിലനിര്‍ത്തുകയും, ശേഷിക്കുന്നവര്‍ക്ക്
11-12 ലക്ഷം രൂപയ്ക്ക് ഇടയിലുള്ള പാക്കേജ്
നല്‍കി ജോലിയില്‍ നിന്നും
പിരിച്ചുവിടുകയും ചെയ്യുന്ന പദ്ധതിയാണ്
അഗ്നീപഥ് പദ്ധതി. ഈ പദ്ധതി പ്രകാരം  പിരിച്ച് വിട്ട സൈനികർക്ക് പെന്‍ഷന്‍ ലഭിക്കുകയില്ല.എന്നാൽ പ്രതിഷേധം തണുപ്പിക്കാൻ വേണ്ടി പ്രായപരിധി 21 ൽ നിന്ന് 23 ആക്കി ഉയർത്തിയിട്ടുണ്ട് .

രാജ്യത്ത് തൊഴിലില്ലായ്മ
രൂക്ഷമായിരിക്കെ കേന്ദ്രം യുവാക്കളെ
വിഡ്ഢികളാക്കുന്നുവെന്നും നാല് വര്‍ഷത്തെ
സൈനിക സേവനത്തിന് ശേഷം തങ്ങള്‍
എന്ത് ചെയ്യണമെന്നും ചോദിച്ചാണ്
പ്രക്ഷോഭം.  അഗ്നീപഥ് പദ്ധതിയിലൂടെ
സംഘ്പരിവാർ പ്രവർത്തകർക്ക് സൈനിക
പരിശീലനം നൽകുകയെന്ന ഉദ്ദേശവും ഈ
പദ്ധതിക്ക് പിന്നിൽ ഉണ്ടെന്നും
പ്രതിഷേധക്കാർ ആരോപിക്കുന്നുണ്ട്.

ബീഹാർ, ഹരിയാന, രാജസ്ഥാൻ,
തുടങ്ങിയ ഏഴ് നോർത്തിന്ത്യൻ സംസ്ഥാനങ്ങളിലാണ് നിലവിൽ
ഈ പ്രക്ഷോഭം
പൊട്ടിപ്പുറപ്പെട്ടിട്ടുള്ളത്.എന്നാൽ തുടക്കത്തിൽ അത്ര പ്രതിഷേധം കനക്കാത്ത തെക്കേ ഇന്ത്യയിൽ ഇന്ന് തെലുങ്കാനയിലെ സെക്കന്താബാദിൽ കൂടി പ്രതിഷേധം ആളി കത്തിയത്തോട് കൂടെ രാജ്യം ഒട്ടാകെ പ്രതിഷേധ തുടരുകയാണ്.

Previous Post Next Post
Italian Trulli
Italian Trulli