Trending

നിങ്ങൾ ഉപ്പ് അമിതമായി ഉപയോ​ഗിക്കുന്നുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

ലോകാരോഗ്യ സംഘടന നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ പറഞ്ഞിരിക്കുന്ന അളവിനേക്കാള്‍ ഉപ്പ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന രാജ്യമാണ് ഇന്ത്യ. സമീപകാലത്ത് നടത്തിയ പഠനങ്ങളിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തു വന്നത്. പഠനം രണ്ടാമത് പറയുന്ന കാര്യമാണ് ഏറെ പേടിക്കേണ്ടത്. ഇത് ഹൃദ്രോഗികളുടെ എണ്ണവും കൂട്ടുന്നുണ്ട്. ജോര്‍ജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സ് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തലുകളുള്ളത്.

19 വയസിനു മുകളിലുള്ള ഒരു വ്യക്തിയ്ക്ക് ശരീരത്തിന് ആവശ്യമായുള്ളത് 5 ഗ്രാം ഉപ്പാണ്. എന്നാല്‍, ഇന്ത്യയിലിത് 10.98ഗ്രാം ഉപ്പാണ്. അതായത്, വേണ്ടതിലും ഇരട്ടിയാണ്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ മുന്‍പിലാണ്. അതില്‍ ഏറ്റവും മുന്നിലുള്ളത് ത്രിപുരയും. 14 ഗ്രാം ഉപ്പാണ് ഈ സംസ്ഥാനക്കാര്‍ ശരാശരിയായി ഉപയോഗിക്കുന്നത്.
ഭക്ഷണ രീതികളിലുള്ള മാറ്റവും, ഇന്‍സ്റ്റന്റ് ഫുഡിന്റെ ഉപയോഗവും ആളുകളുടെ ശരീരത്തില്‍ ഉപ്പിന്റെ അളവ് നിയന്ത്രണാതീതമായി വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്. ഉപ്പിന്റെ മാത്രമല്ല, മധുരം എരിവ്, പുളി എന്നിവയ്ക്കു പുറമേ ഭക്ഷണത്തില്‍ കൃത്രിമമായി ഉപയോഗിക്കുന്ന രാസവസ്തുക്കളും അനിയന്ത്രിതമായ അളവിലാണ് ഇന്ത്യക്കാരുടെ ശരീരത്തില്‍ ദിനംപ്രതി എത്തിച്ചേരുന്നത്.
അമിതവണ്ണം, ചര്‍മ്മ രോഗങ്ങള്‍, ഹൃദയം, വൃക്ക സംബന്ധമായ രോഗങ്ങള്‍ തുടങ്ങിയവ പിടിപെടുന്നവരുടെ എണ്ണവും ദിനംപ്രതി വര്‍ദ്ധിക്കുന്നുണ്ട്. മലയാളികളും ഈ പട്ടികയില്‍ ഒട്ടും പിന്നിലല്ല. 2030-ഓടുകൂടി ഇന്ത്യയിലെ ഹൃദ്രോഗികളുടെ എണ്ണം രണ്ടുകോടിയായി വര്‍ദ്ധിക്കുമെന്നും കണക്കുകള്‍ പറയുന്നു.
Previous Post Next Post
Italian Trulli
Italian Trulli