Trending

പ്രതിഷേധ പ്രകടനം നടത്തി


കീഴുപറമ്പ്: സ്വർണ്ണക്കടത്ത് കേസിലും കറൻസി കടത്തിയതിലും മുഖ്യമന്ത്രിയുടെയും കുടുംബത്തിൻ്റെയും പങ്കിനെ കുറിച്ച് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിൻ്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ കുറച്ചെങ്കിലും ജനാധിപത്യ ബോധമുണ്ടെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ച് അന്വേഷണം നേരിടാൻ തയ്യാറാകണമെന്ന് കീഴുപറമ്പ് പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റി  കീഴുപറമ്പിൽ നടത്തിയ പ്രതിഷേധാഗ്നിയിൽ ആവശ്യപ്പെട്ടു.

പ്രകടനത്തിന് മുസ്ലീം യൂത്ത് ലീഗ് പ്രസിഡൻ്റ് പി.പി ഷബീർ ബാബു, ജനറൽ സെക്രട്ടറി വാഹിദ് എടപ്പറ്റ, മണ്ഡലം സെക്രട്ടറി അഷ്റഫ് കൊളപ്പറ്റ, ട്രഷറർ കമറുൽ ഇസ്ലാം കെ, ശിഹാബ് കെ.എം, നൗഷാദ് സി.എൻ, മഹബൂബ് കെ.വി, നബീൽ എം.ടി, മിർഷാദ് കെ.സി, മുഹ്സിൻ കെ.കെ,ശിഹാബ് ചെവിടിയിൽ, സാജിദ് സി.പി എന്നിവർ നേതൃത്വം നൽകി.
Previous Post Next Post
Italian Trulli
Italian Trulli