Trending

മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്തു

കോഴിക്കോട് ജില്ലയ്ക്കനുവദിച്ച 9000 മുൻഗണനാ റേഷൻ കാർഡുകളുടെ വിതരണോദ്ഘാടനം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പി.ടി.എ. റഹീം എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ ഇന്ന് 36 പേർക്ക് പുതിയ കാർഡുകൾ വിതരണം ചെയ്തു. എം.എൽ.എ, ജില്ലാ കലക്ടർ, ജില്ലാ സപ്ലൈ ഓഫീസർ, വാർഡ് കൗൺസിലർ, ജില്ലാ റേഷനിംഗ് ഓഫീസർമാർ തുടങ്ങിയവർ പുതിയ കാർഡുകൾ ഗുണഭോക്താക്കൾക്ക് നൽകി. ചടങ്ങിൽ സംസ്ഥാനതല വിതരണോദ്ഘാടനത്തിന്റെ തത്സമയ സംപ്രേഷണവും ഉണ്ടായിരുന്നു.

100 ദിന കർമപദ്ധതിയുടെ ഭാഗമായി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ഒരു ലക്ഷം മുൻഗണനാ റേഷൻ കാർഡുകളാണ് പുതുതായി അനുവദിച്ചത്. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന സംസ്ഥാനതല വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, വാർഡ് കൗൺസിലർ എം.എൻ. പ്രവീൺ, ജില്ലാ കലക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി, ജില്ലാ സപ്ലൈ ഓഫീസർ കെ. രാജീവ്, ജില്ലാ റേഷനിങ് ഓഫീസർമാർ, മറ്റ് ഉദ്യോഗസ്ഥർ, മുൻഗണനാ കാർഡ് ഗുണഭോക്താക്കൾ തുടങ്ങിയവർ പങ്കെടുത്തു
Previous Post Next Post
Italian Trulli
Italian Trulli