മാലിന്യങ്ങൾ ശേഖരിച്ച് മാട്ടു മുറിയിലെ വാടകകുള്ള ഒരു ചെറിയ കെട്ടിടത്തിലാണ് കൊണ്ടിടുന്നത്.
മാലിന്യങ്ങൾ കൊണ്ടു പോവുന്നതിന് ശാസ്ത്രീയമായ ഒരു രീതിയും പഞ്ചായത്തിലില്ലെന്ന് എൽഡിഎഫ്
കൊടിയത്തൂർ : ഗ്രാമ പഞ്ചായത്തിലെ മാട്ടു മുറി മിനി MCF നിറഞ്ഞു കവിഞ്ഞു.പഞ്ചായത്തിലെ മാലിന്യങ്ങൾ ശേഖരിച്ച് മാട്ടു മുറിയിലെ വാടകകുള്ള ഒരു ചെറിയ കെട്ടിടത്തിലാണ് കൊണ്ടിടുന്നത്. വാടകക്കെടുത്ത കെട്ടിടത്തിന് വലിയ വാടക നൽകുന്നുണ്ടെങ്കിലും വളരെ ചെറിയ ഒരു കെട്ടിടമാണിത്.താർ പായ് വലിച്ചുകെട്ടിയ ഒരു ചെറിയ ഷെഡും ചേർന്നുണ്ട് ഹരിത കർമ്മ സേനക്കാർ ശേഖരിക്കുന്ന മാലിന്യങ്ങൾ കുമിഞ്ഞുകൂടി മണവും വരുന്നുണ്ട് മാലിന്യങ്ങൾ കൊണ്ടു പോവുന്നതിന് ശാസ്ത്രീയമായ ഒരു രീതിയും പഞ്ചായത്തിലില്ലെന്നും മാലിന്യങ്ങൾ തരംതിരിക്കുന്നതിനും സൂക്ഷിക്കുന്നതിനുമായി സ്ഥിരം കെട്ടിടം നിർമ്മിക്കാൻ പഞ്ചായത്തിനായിട്ടില്ലെന്നും മുൻ ഭരണസമിതിയുടെ കാലത്ത് പഴം പറമ്പിൽ മിനി MCF നിർമ്മിക്കാൻ സ്ഥലം വാങ്ങി ടെണ്ടർ നടപടി പൂർത്തീകരിച്ച് നിർമ്മാണം തുടങ്ങാനായപ്പോൾ UDF പാര വെക്കുകയായിരുന്നു ശുചിത്വമിഷ്യൻ കെട്ടിട നിർമ്മാണത്തിന് അനുവദിച്ച ലക്ഷങ്ങൾ ചെലവഴിക്കാൻ ഇത് വരെ കഴിഞ്ഞിട്ടില്ലെന്നും എൽ ഡി എഫ് ആരോപിച്ചു.
ഹരിതകലണ്ടർ പഞ്ചായത്തിലെ വീടുകളിലെല്ലാം ഒട്ടിച്ചെങ്കിലും കൃത്യമായ മാലിന്യശേഖരണം മാത്രം നടക്കുന്നില്ല മാട്ടു മുറിയിലെ മിനി എം സി എഫ് ൽ കുമിഞ്ഞുകൂടിയ മാലിന്യങ്ങൾ എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന് എൽഡിഫ് പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.
അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് പഞ്ചായത്ത് കമ്മറ്റി പറഞ്ഞു
