Trending

ദേശീയ തലത്തിൽ ഖുർആൻ ക്വിസിൽ ഒന്നാം സ്ഥാനം നേടി വിറാസ് വിദ്യാർഥി.


നോളജ് സിറ്റി : ഒഡീഷയിലെ കട്ടക്കിൽ നടന്ന ദേശീയ ഖുർആൻ പ്രീമിയോ മത്സരങ്ങളിലെ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി നോളജ് സിറ്റിയിലെ വിറാസ് വിദ്യാർഥി. സുന്നി സ്റ്റുഡന്റസ് ഫെഡറേഷൻ (എസ് എസ് എഫ്) ന്റെ ആഭിമുഖ്യത്തിൽ ദേശീയതലത്തിൽ സംഘടിപ്പിച്ച 
പ്രീമിയോ മത്സരങ്ങളിലെ ക്വിസ് മത്സരത്തിലാണ് മർകസ് നോളജ് സിറ്റിയിലെ വേൾഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഇൻ അഡ്വാൻസ്ഡ് സ്റ്റഡീസ് (വിറാസ്) വിദ്യാർത്ഥി അൽ വാരിസ് മുഹമ്മദ് ശാക്കിർ  ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുമുള്ള മത്സരാർഥികളോട് മത്സരിച്ചാണ് ശാക്കിർ ഒന്നാം സ്ഥാനം നേടിയത്. ഇതിനു മുമ്പ് സംസ്ഥാന തലത്തിൽ നടന്ന മത്സരത്തിലും ശാക്കിറിനായിരുന്നു ഒന്നാം സ്ഥാനം.

മലപ്പുറം ജില്ലയിലെ ഊരകം ഖാരിഅ് അബ്ദുറഹ്മാൻ സഖാഫി - ആരിഫ ദമ്പതികളുടെ മകനായ ശാക്കിർ മർകസ് ലോ കോളേജിലെ രണ്ടാം വർഷ എൽ എൽ ബി വിദ്യാർത്ഥി കൂടിയാണ്. അന്താരാഷ്ട തലങ്ങളിൽ നടക്കുന്ന ഖുർആൻ മത്സരങ്ങളിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടാനാണ് തന്റെ അടുത്ത ശ്രമമെന്ന് ശാക്കിർ പറയുന്നു.
Previous Post Next Post
Italian Trulli
Italian Trulli