Trending

അപകടാവസ്ഥയിലായ കോഴിക്കോട് - ഊട്ടി ഹൃസ്യ ദൂര പാത




എന്റെ കൊടിയത്തൂർ ന്യൂസിന്റെ ഇടപെടൽ  ഫലം കണ്ടു

അവസാനം റോഡ് പണി ആരംഭിച്ച് പി ഡബ്ല്യൂ ഡി


✍️ സ്വന്തം റിപ്പോർട്ടർ

ചെറുവാടി :കോഴിക്കോട് ഊട്ടി ഹൃസ്യ ദൂര പാതയോരത്തെ എരഞ്ഞിമാവിനും - മാവൂരിനും ഇടയിൽ അപകടവസ്ഥയിലായ റോഡിന്റെ പ്രശ്നത്തിന് പരിഹാരം. ഇന്ന് പിഡബ്ല്യുഡി യുടെ നേതൃത്വത്തിൽ റോഡിലെ കുഴികൾ അടച്ച് ടാറിങ് ചെയ്തു .

മലപ്പുറത്തുനിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും തിരിച്ച് ഊട്ടിയിലേക്കും എത്തുന്ന പാതയോരത്താണ് കഴിഞ്ഞ മാസങ്ങളോളം അപകടം തുടർകഥയായിരുന്നത് .

റോഡിന്റെ ടെൻഡർ അടക്കമുള്ള പ്രവർത്തി കഴിഞ്ഞതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ അറ്റകുറ്റപ്പണി ജോലികൾ  ആരംഭിച്ച് റീ ടാറിങ് അടക്കം പൂർത്തീകരിക്കുമെന്നുള്ള പ്രതീക്ഷയിലാണ്  നാട്ടുകാരും യാത്രക്കാരും.

Previous Post Next Post
Italian Trulli
Italian Trulli