കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ഇ ഉസ്സൻ മാസ്റ്റർ സ്മൃതി ലൈബ്രറിയിലേക്കുള്ള പുസ്തക സമാഹരണത്തിൻ്റെ ഭാഗമായി പുസ്തക വണ്ടി ആരംഭിച്ചു. കഴിഞ്ഞ ദിവസം നവീകരിച്ച സാംസ്കാരിക കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ലൈബ്രറി വിപുലപ്പെടുത്തുകയാണ് ലക്ഷൃം.
വായനാ വാരത്തിൻ്റെ അവസാനത്തോടെ ലൈബ്രറിയുടെ വിപുലമായ ഉദ്ഘാടനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
ലൈബ്രറി പരിസരത്ത് നിന്ന് ആരംഭിച്ച പുസ്തക വണ്ടി ഗ്രാമ പഞ്ചായത്ത് മെമ്പർ ടി.കെ അബൂബക്കർ ഫ്ലാഗ് ഓഫ് ചെയ്തു. ഇ ഉസ്സൻ മാസ്റ്ററുടെ വീട്ടിൽ നിന്ന് ആദ്യ പുസ്തകം ഏറ്റ് വാങ്ങി.
ടി.ടി അബ്ദുറഹിമാൻ, മുജീബ് കുയ്യിൽ, ഇ ഷാനിൽ, ആസിഫ് എൻ.കെ, ജാഫർ പുതുക്കുടി, കെ.പി അഷ്റഫ്, അബ്ദുൽ ഹമീദ്, ഷാനു വഹാബ് എന്നിവർ നേതൃത്വം നൽകി.
വരും ദിവസങ്ങളിൽ വാർഡിലെ വീടുകളിൽ നിന്ന് പുസ്തകങ്ങൾ സമാഹരിക്കും.
Tags:
KODIYATHUR