ചെറുവാടി : വാളിനേക്കാൾ മൂർച്ചയാണ് വാക്കുകൾക്ക്, അതുകൊണ്ടു തന്നെ വാക്കുകൾ ഇഴ ചേർത്തുവെച്ച പുസ്തകങ്ങളുടെ വായനയാണ് മനുഷ്യന്റെ മാനസിക വളർച്ചയ്ക്ക് ഏറ്റവും അനിവാര്യം. ഒരു നല്ല പുസ്തകം ഒരു മികച്ച സുഹൃത്തിന് തുല്യമാണ്. പ്രമുഖ കഥാ കൃത്ത് സാജിദ് പുതിയോട്ടിൽ അഭിപ്രായപ്പെട്ടു.
വായന ദിനത്തോടനുബന്ധിച്ച് അൽഫിത്ര മോഡൽ സലഫി മദ്രസ ചെറുവാടി ലൈബ്രറി ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വായന, ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനം കെ.വി സലാം മാസ്റ്റർ, കെ മഹ്മൂദ് എന്നിവർ വിതരണം ചെയ്തു.
സജിദിനുള്ള ഉപഹാരം മദ്രസ മാനേജർ പി കുഞ്ഞി മുഹമ്മദ് നൽകി. ഇക്ബാൽ സുല്ലമി മിൻസർ മാസ്റ്റർ, മുർഷിദ്, മദ്രസ വിദ്യാർത്ഥികളായ ഫവാസ് ഒ.സി, റബീഹ് എന്നിവർ സംസാരിച്ചു.
Tags:
KODIYATHUR