ലോകകപ്പ് മത്സരങ്ങളില്‍ നിന്ന് ഇക്വഡോറിനെ പുറത്താക്കണമെന്ന ചിലിയുടെ ആവശ്യം ഫിഫ തള്ളി. ഇതോടെ യോഗ്യാതാ റൗണ്ടില്‍ പുറത്തായ ചിലിയുടെ ലോകകപ്പ് പ്രതീക്ഷകള്‍ അസ്തമിച്ചു. യോഗ്യതാ മത്സരത്തില്‍ ഇക്വഡോര്‍ കൊളമ്പിയക്കാരനെ കളിപ്പിച്ചുവെന്നായിരുന്നു ചിലി ഫിഫക്ക് നല്‍കിയ പരാതി. ലാറ്റിനമേരിക്കയില്‍ നിന്ന് യോഗ്യത നേടിയ ഇക്വഡോറിനെതിരെ ഗുരുതര ആരോപണമാണ് ചിലി ഫിഫക്ക് നല്‍കിയ പരാതിയിലുണ്ടായിരുന്നത്. എന്നാല്‍ പരാതി പരിശോധിച്ച ഫിഫയുടെ അച്ചടക്ക സമിതി ചിലിയുടെ പരാതി തള്ളുകയായിരുന്നു. ആതിഥേയരായ ഖത്തര്‍, നെതര്‍ലന്‍ഡ്സ്, സെനഗല്‍ എന്നിവരുള്ള ഗ്രൂപ്പ് എയിലാണ് ഇക്വഡോര്‍ ലോകകപ്പില്‍ ഉള്ളത്.
പരാതി തള്ളിയതോടെ ഇറ്റലിയുടെ ചെറിയ പ്രതീക്ഷയും അസ്തമിച്ചു. ഇക്വഡോറിനെ ലോകകപ്പില്‍ നിന്ന് പുറത്താക്കുകയായിരുന്നെങ്കില്‍ ഇറ്റലിക്കും ചെറിയ സാധ്യതയുണ്ടായിരുന്നു. ഒഴിവു വരുന്ന സ്ഥാനത്തേക്ക് ഉയര്‍ന്ന റാങ്കുകാരെ ഫിഫ പരിണിച്ചാല്‍ മാത്രമാണ് ഇറ്റലിക്ക് സാധ്യത ഉണ്ടായിരുന്നത്. യോഗ്യതാ മത്സരത്തില്‍ ഏഴ് സ്ഥാനത്തായിരുന്നു ചിലി. അതിനാല്‍ ഇക്വഡോറിനെ പുറത്താക്കി ഏഴാം സ്ഥാനക്കാരെ ലോകകപ്പ് കളിക്കാന്‍ ഫിഫ അനുവദിക്കില്ല എന്നായിരുന്നു അസൂറികളുടെ പ്രതീക്ഷ.
ചിലിയുടെ പരാതി
ഇക്വഡോര്‍ പ്രതിരോധ നിര താരമായ ബൈറോണ്‍ കാസ്റ്റില്ലോക്കെതിരെയാണ് ചിലിയുടെ ആരോപണം. ബൈറോന്‍ കൊളമ്പിയക്കാരനാണെന്നാണ് ചിലി നല്‍കിയ പരാതിയില്‍ പറയുന്നു. ആരോപണം തെളിയിക്കുന്നതിന് നിരവധി രേഖകളും ചിലി ഹാജരാക്കി. ഇക്വഡോറിനെ അയോഗ്യരാക്കിയശേഷം തങ്ങളെ ലോകകപ്പിന് പരിഗണിക്കണമെന്നാണ് ചിലിയുടെ അപേക്ഷ. ബൈറോണ്‍ കൊളമ്പിയില്‍ ആണ് ജനിച്ചതെന്നാണ് ചിലിയുടെ ആരോപണം. താരത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച ശേഷമാണ് തങ്ങള്‍ ആരോപണമുന്നയിക്കുന്നതെന്ന ചിലിയുടെ അഭിഭാഷകന്‍ വ്യക്തമാക്കുന്നു. ബൈറോണ്‍ കാസ്റ്റില്ലോ എന്നൊരാള്‍ ഇക്വഡോറില്‍ ജനിച്ചിട്ടില്ലെന്നാണ് ചിലിയുടെ ആരോപണം. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇക്വഡോറിനായി എട്ട് മത്സരങ്ങളില്‍ കാസ്റ്റില്ലോ കളിച്ചിട്ടുണ്ട്. ഇതില്‍ രണ്ട് മത്സരങ്ങള്‍ ചിലിക്കെതിരെയാണ്. ഇക്വഡോറിലെ ബാഴ്സലോണ സ്പോര്‍ട്ടിംങ്ങ് ക്ലബ്ബ് താരമാണ് കാസ്റ്റില്ലോ. ലാറ്റിനമേരിക്കയില്‍ നിന്ന് നാലാം സ്ഥാനക്കാരായാണ് ഇക്വഡോര്‍ ലോകകപ്പിന് യോഗ്യത നേടിയത്.
ലാറ്റിനമേരിക്കയില്‍ നിന്ന് അഞ്ച് മത്സരങ്ങള്‍ മാത്രം വിജയിച്ച ചിലി 19 പോയിന്റുമായി ഏഴാം സ്ഥാനത്താണ്. ആദ്യ നാല് ടീമുകള്‍ക്കാണ് ലാറ്റിനമേരിക്കയില്‍ നിന്ന് നേരിട്ട് യോഗ്യത. ചിലിയുടെ ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ ബൈറോന്‍ കളിച്ച മത്സരങ്ങളുടെ പോയിന്റ് ഇക്വഡോറില്‍ നിന്ന് എടുത്തുകളഞ്ഞ് അവരെ അയോഗ്യരാക്കേണ്ടിവരുമായിരുന്നു. അപ്പോള്‍ ലാറ്റിനമേരിക്കയില്‍ നിന്നുള്ള ചിലിയുള്‍പ്പെടെയുള്ള ടീമുകള്‍ക്ക് കൂടുതല്‍ പോയിന്റുകള്‍ ലഭിക്കുമായിരുന്നു.
Tags:
SPORTS