Trending

ഈ 6 വിഭാഗത്തിൽ നിങ്ങളുണ്ടോ ? എങ്കിൽ കാപ്പി കുടിക്കരുത്


കാപ്പിക്ക് ഗുണങ്ങൾ ഏറെയാണ്. ഹൃദയാരോഗ്യം മുതൽ അമിതഭാരം കുറയുന്നതിന് വരെ ഒരുപരിധി വരെ കാപ്പി സഹായിക്കുന്നു. എന്നാൽ കാപ്പി എല്ലാവരുടേയും ശരീരത്തിന് യോജിച്ച പാനീയമല്ല. ചില പ്രത്യേക ആരോഗ്യ വിഭാഗത്തിലുള്ളവർ കാപ്പി കുടിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ( people who shouldn’t drink coffee )

1.ഐബിഎസ് ഉള്ളവർ

ഇറിറ്റബിൾ ബൽ സിൻഡ്രം അഥവാ ഐബിഎസ് ഉള്ളവർ കാപ്പി കുടിക്കരുതെന്നാണ് സിയാറ്റിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ന്യൂട്രീഷണിസ്റ്റ് ഏഞ്ചൽ പ്ലാനൽ പറയുന്നത്. ഇത്തരക്കാർ കാപ്പി കുടിക്കുന്നതോടെ വയറിളക്കത്തിനും മറ്റും സാധ്യതയുണ്ട്.

2.ഗ്ലൂക്കോമയുള്ളവർ

ഗ്ലൂക്കോമ രോഗമുള്ളവർ കാപ്പി കുടിക്കുന്നത് ഇൻട്രാഒക്കുലാർ സമ്മർദം വർധിപ്പിക്കുന്നതിന് കാരണമാകുമെന്ന് ഏഞ്ചൽ പ്ലാനൽ വിവിധ പഠനങ്ങളെ ഉദ്ധരിച്ച് പറയുന്നു.


3.ഓവർ ആക്ടീവ് ബ്ലാഡർ

ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള പ്രവണതയുള്ളവർ കാപ്പി പരമാവധി ഒഴിവാക്കണമെന്ന് ഡയറ്റീഷ്യൻ സൂ ഹൈകിനേൻ പറയുന്നു.


4.അരിത്മിയ പോലുള്ള ഹൃദ്രോഗമുള്ളവർ

കാപ്പി കുടിക്കുന്നത് രക്ത സമ്മർദം വർധിപ്പിക്കുകയും ഹൃദയമിടിപ്പ് കൂട്ടുകയും ചെയ്യും. അതുകൊണ്ട് തന്നെ അരിത്മിയ പോലെ, ഹൃദയമിടിപ്പ് വേഗത്തിലുള്ളവർ കാപ്പി കുടിക്കുന്നതിൽ നിന്ന് വിട്ട് നിൽക്കണമെന്ന് രജിസ്റ്റേർഡ് ഡയറ്റീഷ്യൻ കെല്ലി മക്‌ഗ്രേൻ വ്യക്തമാക്കി.


5.കാപ്പി കുടിക്കുന്നത് ശരീരത്തിന് ഉണർവേകാൻ സഹായിക്കും, ഒപ്പം ഉറക്കവും കളയുന്നു. അതുകൊണ്ട് തന്നെ ഉറക്ക കുറവുള്ളവർ കാപ്പി കുടിക്കുന്നത് നിയന്ത്രിക്കണമെന്നാണ് സ്ലീപ് ഫൗണ്ടേഷൻ നിർദേശിക്കുന്നത്.

6.ഉത്കണ്ഠയും പാനിക് അറ്റാക്കും ഉള്ളവർ

ഉത്കണ്ഠ രോഗമുള്ളവരിൽ കാപ്പി കുടിക്കുന്നത് ഇത് വർധിപ്പിക്കാൻ കാരണമാകുമെന്ന് ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
Previous Post Next Post
Italian Trulli
Italian Trulli