ബജറ്റ് സമ്പൂര്‍ണമായി പാസാക്കാന്‍ നിയമസഭാ സമ്മേളനം ജൂണ്‍ 27 മുതല്‍ വിളിച്ചുചേര്‍ക്കാന്‍ മന്ത്രിസഭാ യോഗം ഗവര്‍ണറോട് ശിപാര്‍ശ ചെയ്തു.
23 ദിവസമാകും സമ്മേളനം ചേരുക. ബജറ്റ് വകുപ്പ് തിരിച്ച് ചര്‍ച്ച നടത്തി പാസാക്കും. ഇതിന് ശേഷം ധനകാര്യ ബില്ലും ധനവിനിയോഗ ബില്ലുകളും പാസാക്കും. ധനാഭ്യര്‍ഥന ചര്‍ച്ചകള്‍ മാത്രം 13 ദിവസം നീളും. ബജറ്റ് അവതരിപ്പിച്ച ഘട്ടത്തില്‍ വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കി പിരിയുകയായിരുന്നു.
Tags:
KERALA
