അവസാനം ജില്ലാ കളക്ടർക്ക് പരാതി നൽകാൻ ഒരുങ്ങി കണ്ടാപറമ്പ് കള്ളാടികുന്ന് വരിയൻച്ചാലിലെ കുടുംബങ്ങൾ
✍️ സ്വന്തം റിപ്പോർട്ടർ_
ചെറുവാടി : _കൊടിയത്തൂർ പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് കണ്ടാ പറമ്പ് കള്ളാടിക്കുന്ന് വരിയൻ ചാലിലെ പ്രദേശത്തുക്കാരാണ് കഴിഞ്ഞ നീണ്ട വർഷത്തെ കത്തിരുപ്പ് തുടരുന്നത്_
_പഞ്ചായത്തിൽ മാറിമാറിവരുന്ന ഭരണ സമിതികൾക്ക് മുന്നിലെല്ലാം ആവശ്യങ്ങളുന്നയിക്കുമ്പോൾ ഞങ്ങൾ വന്നാൽ വഴി തടസ്സം ഇല്ലാതാക്കുമെന്ന് പറയുകയല്ലാതെ ഇതുവരെ യാതൊരു വിധ പ്രവർത്തനങ്ങളോ ഒരു രാഷ്ട്രീയ പാർട്ടികളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല_
_ഇവിടത്തെ പ്രായമായ രോഗികളെല്ലാം വഴി ഇല്ലാത്തത് മൂലം എടുത്തുകൊണ്ടുപോയിയാണ് പ്രധാന പാതയിൽ എത്തിക്കുന്നത്. കോവിഡ് ബാധിച്ചപ്പോൾ ആശുപത്രിയിലേക്ക് കൊണ്ടു പോകാനും മറ്റും സ്വന്തമായി വഴി ഇല്ലാത്തത് മൂലം ദുരിതങ്ങൾ സഹിച്ച് വീട്ടിൽ കഴിയേണ്ടി വന്ന അവസ്ഥകൾ ഒട്ടനവധി ആണെന്നും പ്രായമായവരും രോഗികളും ഉള്ള ഇവിടെ പ്രദേശത്തെക്കാരുടെ ഏറെനാളത്തെ ആവശ്യമാണ് ഒരു വഴി സാക്ഷാത്കരിക്കുക എന്നതെന്നും . പലപ്പോഴും പല തവണ രാഷ്ട്രീയപാർട്ടികളുടെ മുൻപിൽ ഈ വിഷയം ഉന്നയിക്കുമ്പോഴും അവർ ഉന്നത തലങ്ങളിലേക്ക് എത്തിക്കുമെന്ന് പറയുകയല്ലാതെ അവരുടെ ഭാഗത്തുനിന്നും യാതൊരുവിധ ഇടപെടലുകളോ ഉണ്ടായിട്ടില്ലെന്ന് ഇവിടത്തെ വീട്ടുക്കാർ എന്റെ കൊടിയത്തൂർ ന്യൂസിനോട് പറഞ്ഞു_
_ഇവിടെ റോഡിനോട് ചേർന്ന ഉള്ള വഴി ബന്ധപ്പെട്ടവർ സ്ഥലത്തെ ഉടമകളുമായി ചർച്ച നടത്തി ഈ പ്രദേശത്ത് വരെ എത്തിക്കുന്ന തരത്തിൽ നീളം കൂട്ടുന്നതിന് വേണ്ട ഇടപെടലുകൾ നടത്തണമെന്ന് ഇവിടത്തെ വീട്ടുക്കാർ പറഞ്ഞു_
_വിഷയത്തിൽ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടായിട്ടില്ലെങ്കിൽ ജില്ലാ കലക്ടർക്ക് മുന്നിൽ പരാതി ഉന്നയിക്കാനാണ് പ്രദേശത്തുകാരുടെ നീക്കം_
