ഗോതമ്പറോഡ് : വഖഫ് ബോർഡ് പി.എസ്.സി ക്ക് വിട്ട സർക്കാർ നിലപാടിനെതിരെ മുസ്ലിം ലീഗ് ഗോതമ്പറോഡ് ടൗൺ കമ്മറ്റി പൊതുയോഗം സംഘടിപ്പിച്ചു. സലാം തറമ്മൽ അധ്യക്ഷത വഹിച്ച യോഗം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
പ്രശസ്ത പ്രാസംഗികൻ അയ്യപ്പൻ കോണാട് സമകാലിക രാഷ്ട്രീയ സംഭവങ്ങളെക്കുറിച്ച് മുഖ്യ പ്രഭാഷണം നടത്തി. കൊറോണാ മഹാമാരി കാലത്ത് നാടിനെ ചേർത്ത് പിടിച്ച് മികച്ച പ്രവർത്തനം കാഴ്ചവെച്ച കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയേയും പ്രദേശത്തെ ആർ.ആർ.ടി വളണ്ടിയർ യൂസുഫ്, ഡോ:ഫർഹാൻ, സ്വാലിഹ് കണ്ട്രോത്ത്, ജവാദ്, എന്നിവരേയും ചടങ്ങിൽ ആദരിച്ചു.
യോഗത്തിൽ
മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി കെ.വി അബ്ദുറഹിമാൻ, കെ.എം.സി.സി യു.എ.ഇ വർക്കിംഗ് ചെയർമാൻ യു അബ്ദുല്ല ഫാറൂഖി, മണ്ഡലം സെക്രട്ടറി മജീദ് മാസ്റ്റർ പുതുക്കുടി, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി അബ്ദുറഹിമാൻ, സെക്രട്ടറി എൻ.കെ അശ്റഫ്, യൂത്ത് ലീഗ് മണ്ഡലം പ്രസിഡൻ്റ് വി.പി.എ ജലീൽ, പി.ജി മുഹമ്മദ്, എൻ.പി മൊയ്തീൻ എന്നിവർ സംസാരിച്ചു.
ഭരണ സമിതിക്ക് വേണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത്, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആയിശ ചേലപ്പുറത്ത്, എം.ടി റിയാസ്, വാർഡ് മെമ്പർമാരായ ശിഹാബ് മാട്ടു മുറി, ഫസൽ കൊടിയത്തൂർ, രതീഷ്, എന്നിവർ ഉപഹാരം ഏറ്റുവാങ്ങി. സലിം കോയ സ്വാഗതവും, സുഹൈൽ കുഴിഞ്ഞോടി നന്ദിയും പറഞ്ഞു.
Tags:
KODIYATHUR
