കോഴിക്കോട്: വഖഫ് ബോര്‍ഡ് നിയമന വിവാദത്തില്‍ വിജയം കാണുംവരേ പിന്‍മാറില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ആക്ടിംഗ് സെക്രട്ടറി പി.എം.എ സലാംരണ്ടാംഘട്ട പ്രക്ഷോഭവും ശക്തമാക്കും. ഈ മാസം 27ന് തൃശൂര്‍ ഒഴികെയുള്ള ജില്ലകളില്‍ കലേ്രക്ടറ്റുകളിലേക്ക് മാര്‍ച്ച് നടത്തും. തൃശൂരില്‍ നേരത്തെ മാര്‍ച്ച് നടത്തിയിരുന്നു. കണ്ണൂരില്‍ രാപ്പകല്‍ സമരം സംഘടിപ്പിക്കും.ഫെബ്രുവരിയില്‍ നിയമസഭാ മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഫിബ്രുവരി ഒന്നിന് ഇ. അഹമ്മദ് അനുസ്മരണ സമ്മേളനം എറണാകുളത്ത് നടത്തും. മാര്‍ച്ച് മാസത്തില്‍ മുസ്ലിം ലീഗ് സ്ഥാപകദിനം ജില്ലാ അടിസ്ഥാനത്തില്‍ ആചരിക്കുമെന്നും വ്യക്തമാക്കിയ സലാം വഖഫ് പ്രക്ഷോഭത്തില്‍ സമസ്തയുടെ നിലപാട് പറയേണ്ടത് അവരാണെന്നും മുസ്ലിം ലീഗ് രാഷ്ട്രീയ പാര്‍ട്ടി ആണെന്നും കൂട്ടിച്ചേര്‍ത്തു.
ചിലപ്പോള്‍ മതസംഘടനകളുടെ പിന്തുണയുണ്ടാവാറുണ്ട്. ചിലപ്പോഴൊക്കെ മതസംഘടനകള്‍ സ്വന്തം നിലയിലും നിലപാടെറുക്കാറുണ്ട്. അത് ലീഗിന് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Tags:
KERALA
