സ്പാനിഷ് സൂപ്പർ കോപ്പ കിരീടമുയർത്തി മാഡ്രിഡ് വമ്പൻമ്മാരയാ റയൽ മാഡ്രിഡ്. ഫൈനൽ പോരാട്ടത്തിൽ അത്ലറ്റിക് ക്ലബ്ബിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് വെള്ളപ്പട കീഴടക്കിയത്.
കളിയുടെ 38ആം മിനുട്ടിൽ ലൂക്കാ മോഡ്രിച്ചിലൂടെ റയൽ ആദ്യ ഗോൾ നേടി. രണ്ടാം പകുതിയിൽ 52ആം മിനുട്ടിൽ റയലിന് അനുകൂലമായി ലഭിച്ച പെനാൽറ്റി കരീം ബെൻസമ ഒരു പിഴവും കൂടാതെ സ്കോർ ചെയ്ത് വിജയത്തിലേക്ക് നയിച്ചു.പ്രധിരോധ താരം എഡർ മിലിതാവോ ചുവപ്പ് കാർഡ് കണ്ടു പുറത്തായപ്പോൾ 87ആം മിനുട്ടിൽ തിബോ കുർട്ടോയിസിന്റെ തകർപ്പൻ പെനാൽറ്റി സേവും വിജയത്തിന് ചുക്കാൻ പിടിച്ചു.
Tags:
SPORTS
