Trending

കോഴിക്കോട് -ഊട്ടി ഹൃസ്വ പാത അവഗണനയുടെ പടുകുഴിയിൽ


ചെറുവാടി/കൂളിമാട് : കോഴിക്കോട് -മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ചു കൊണ്ട് കടന്ന് പോകുന്ന അന്തർസംസ്ഥാന റൂട്ടായ കോഴിക്കോട് - ഊട്ടി ഹൃസ്വ പാതയുടെ ഭാഗമായ മാവൂർ മുതൽ കൂളിമാട് - ചെറുവാടി - പന്നിക്കോട്  വഴി എരഞ്ഞിമാവ് വരെയുള്ള ഭാഗം അവഗണയുടെ പടുകുഴിയിൽ. ഏറെ ഗതാഗത തിരക്കുള്ള ഈ അന്തർസംസ്ഥാന റൂട്ടിനോട് അധികൃതർ കാണിക്കുന്ന കടുത്ത അവഗണയിൽ ജനങ്ങൾ കടുത്ത പ്രതിഷേധത്തിലാണ്. 12 വർഷം മുമ്പാണ് അവസാനമായി നവീകരണം നടത്തിയത്. 
പല ഭാഗത്തും റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗർത്തങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. പരപ്പിൽ, തെനങ്ങാപറമ്പ്, താത്തൂർ പൊയിൽ എന്നീ സ്ഥലങ്ങൾ സ്ഥിരം അപകട മേഖലയായി മാറിയിട്ടുണ്ട്. ചിലയിടങ്ങളിൽ പാർശ്വഭിത്തിയിടിഞ്ഞ് അപകടരമായ അവസ്ഥയിലായിട്ടും അധികൃതർക്ക് അനക്കമില്ല. സൈൻ ബോഡുകൾ പലതും തകർന്ന് കിടക്കുകയാണ്. വെള്ള വരകളും സീബ്രാ വരകളും മാഞ്ഞു പോയിട്ടുണ്ട്.

എളമരം കടവ് മുതൽ കൂളിമാട് വരെയുള്ള ഭാഗത്ത് നന്നേ വീതി കുറഞ്ഞ ഭാഗങ്ങളും കുപ്പിക്കഴുത്ത് വളവുകളും വികസിപ്പിക്കേണ്ടതുണ്ട്.

എളമരം, കൂളിമാട് കടവുകളിൽ നിർമ്മാണം പുരോഗമിക്കുന്ന രണ്ട് പാലങ്ങൾ തുറക്കുന്നതോടെ ഈ റോഡിന്റെ പ്രാധാന്യവും തിരക്കും വീണ്ടും വർദ്ധിക്കും.
 
 വഴിക്കടവ് , നിലമ്പൂർ, കാളികാവ്, വണ്ടൂർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് കോഴിക്കോട് മെഡി: കോളേജ്, നഗരം, KMCT മെഡി: കേളേജ്, എം.വി.ആർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്, NIT ,CWRDM,IIM, മിൽമ കുന്ദമംഗലം ഡയറി എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന റൂട്ടാണിത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരുവമ്പാടി, കുന്ദമംഗലം എം എൽ എ മാർ 6 കോടി രൂപ അനുവദിച്ചതായി പ്രഖ്യാപനം നടത്തിയിരുന്നു. ഇപ്പോൾ അതിനെക്കുറിച്ച് മിണ്ടാട്ടമില്ല. അതിനെ ഇലക്ഷൻ തള്ളായിട്ടാണ് ജനങ്ങളിപ്പോൾ കാണുന്നത്.

ഈ റൂട്ടിലെ പ്രധാന ജംഗ്ഷനുകളായ പന്നിക്കോട്, ചുള്ളിക്കാപറമ്പ്, കൂളിമാട് എന്നിവ വീതി കൂട്ടി  വികസിപ്പിക്കണമെന്ന ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്.
Previous Post Next Post
Italian Trulli
Italian Trulli