ഹീറോ ഐ എസ് എല്ലിൽ ഇന്നലെ നടന്ന ഹൈദരാബാദ് എഫ്‌സി - ചെന്നൈയിൻ എഫ്‌സി മത്സരം സമനിലയിൽ അവസാനിച്ചു. ഇരുടീമുകളും ഓരോഗോൾ വീതമാണ് കണ്ടെത്തിയത്. ചെന്നൈയിനായി കളിയുടെ തുടക്കത്തിൽ തന്നെ ഡിഫെൻഡർ സാജിദ് ഗോൾ നേടിയപ്പോൾ ഹൈദരാബാദിന്റെ മറുപടി ഗോൾ ആദ്യപകുതിയുടെ അധികസമയത്ത് സിവെറിയോയാണ് കണ്ടെത്തിയത്. വിജയഗോളിനായി രണ്ടാം പകുതിയിൽ ഇരുടീമുകളും നന്നായി പരിശ്രമിച്ചെങ്കിലും ഗോൾ മാത്രം അകന്നുനിന്നു.
Tags:
SPORTS
