Trending

പുതുചരിതം രചിച്ച് മുക്കം വ്യാപാരി കൂട്ടായ്മ ഫുട്ബോൾ ലീഗ്: ആവേശപ്പോരിൽ ജേതാക്കളായി ചാലിയാർ എഫ്.സി.


മുക്കം : വീറും വാശിയും ഒട്ടും ചോരാതെ കളിയഴകിൻ്റെ മാസ്മരിക പ്രകടനങ്ങളാൽ കാൽപ്പന്തുകളിയുടെ വിസ്മയ ചരിതം രചിച്ച് മുക്കം വ്യാപാരി പ്രീമിയർ ലീഗ്. മുക്കം വ്യാപാരി കൂട്ടായ്മ സംഘടിപ്പിച്ച പ്രീമിയർ ലീഗ് സംഘാടന മികവിനാലും മികച്ച മത്സരങ്ങളാലും ശ്രദ്ധ നേടി. കച്ചവട തന്ത്രങ്ങൾക്കൊപ്പം കാൽപ്പന്തുകളിയും തങ്ങൾക്ക് വഴങ്ങുമെന്ന് തെളിയിച്ച  മത്സരങ്ങൾക്കവസാനം ഡച്ച് എഫ്.സി.യെ പരാജയപ്പെടുത്തി - ചാലിയാർ എഫ്.സി. കപ്പുയർത്തി. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ നേടി സമനില പാലിച്ചതിനെത്തുടർന്ന് പെനൽറ്റി ഷൂട്ടൗട്ടിലൂടെയാണ് ചാലിയാർ എഫ്.സി. വിജയികളായത്.

 വ്യാപാരികളിൽ നിന്ന് തിരഞ്ഞെടുത്ത എട്ടോളം ടീമുകൾ പങ്കെടുത്ത പ്രീമിയർ ലീഗിൻ്റെ ഉദ്ഘാടനം
 മുൻ ഇന്ത്യൻ ഫുട്ബാൾതാരം യു. ഷറഫലി നിർവ്വഹിച്ചു.
മുക്കം നഗരസഭ കൗൺസിലർ പ്രജിത പ്രദീപ്, സി.കെ കാസിം എന്നിവർ സംബന്ധിച്ചു.
പ്രീമിയർ ലീഗിൻ്റെ പ്രചരണാർത്ഥം ബൈക്ക് റാലിയും സംഘടിപ്പിച്ചു.
_പുതിയ ബസ് സ്റ്റാൻ്റിൽ നിന്നാരംഭിച്ച ബൈക്ക് റാലി മുക്കം നഗരം ചുറ്റി കളിസ്ഥലത്ത് അവസാനിച്ചു.

ടൂർണമെന്റിലെ മികച്ച കളിക്കാരനായി ചാലിയാർ എഫ്.സി യിലെ ഷംസീർ മെട്രോ, മികച്ച ഗോൾ കീപ്പറായി ചാലിയാർ എഫ്.സി യുടെ ഷബീർ, മികച്ച ഡിഫൻ്ററായി ഡച്ച് എഫ്.സി യുടെ അജ്നാസ്,
ടോപ് സ്കോററായി എംപി.ആർ.എ കെ. മൊബൈൽ ടീമിലെ ഷഹീർ എന്നിവരെ തിരഞ്ഞെടുത്തു.

ഒന്നാം സ്ഥാനം നേടിയ ചാലിയാർ എഫ്.സി ക്ക്
ഗൾഫ് ഗോൾഡ് നൽകുന്ന ക്യാഷ് പ്രൈസും അലങ്കാർ മെറ്റൽ നൽകുന്ന  ട്രോഫിയും ബക്കർ കളർ ബലൂൺ സമ്മാനിച്ചു.
രണ്ടാം സ്ഥാനക്കാർക്ക്
ലുലു വെഡ്ഡിംഗ്  നൽകുന്ന ക്യാഷ് പ്രൈസും ഇസ വിമൻസ്  നൽകുന്ന ട്രോഫിയും ഷമീർ ലുലു വിതരണം ചെയ്തു.

ഫിറോസ് പത്രാസ്,
ടിപി ഗഫൂർ,അബ്ദു ചാലിയാർ,
റഷാദ് അൽ ജവാൽ,
ടിപി ഫൈസൽ, എൻ.കെ. മുഹമ്മദലി, അഷ്റഫലി,
എംകെ മമ്മദ്,
ഹാരിസ്ബാബു,
നിസാർ ബെല്ല,
സലീം അലങ്കാർ എന്നിവർ  നേതൃത്വം നൽകി.

അക്ഷരാർത്ഥത്തിൽ
കോവിഡ് കാലത്തെ മാനസിക പിരിമുറുക്കത്തിന് അയവ് വരുത്താൻ പാകത്തിൽ മുക്കത്തെ വ്യാപാരികൾക്കിടയിലെ സൗഹൃദവും സന്തോഷവും പങ്കുവെയ്ക്കാനുള്ള  അവസരമായി മാറി ഈ  ഫുട്ബോൾ പ്രീമിയർ ലീഗ്.
Previous Post Next Post
Italian Trulli
Italian Trulli