നിയമസഭാ തെരഞ്ഞെടുപ്പ് വരുമ്പോള്‍ ബി.ജെ.പിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. ഉത്തര്‍പ്രദേശിലെ രാഷ്ട്രീയ സാഹചര്യമാണ് ആ സംസ്ഥാനത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഉത്തരാഖണ്ഡിലുമുള്ളത്. ഇരുപാർട്ടികളും മാറിമാറി ഭരിക്കുന്ന സ്ഥിതിവിശേഷമാണ് സംസ്ഥാനം രൂപീകരിക്കപ്പെട്ടത് മുതൽ കണ്ടുവരുത്.
ഉത്തരാഖണ്ഡിന്റെ രാഷ്ട്രീയ ചരിത്രം
2000-ൽ സംസ്ഥാനം രൂപീകരിച്ചതിന് പിന്നാലെ അധികാരത്തിലെത്തിയ ഇടക്കാല സർക്കാരിൽ മുഖ്യമന്ത്രി പദം അലങ്കരിച്ച നിത്യാനന്ദ സ്വാമിയായിരുന്നു ഉത്തരാഖണ്ഡിന്റെ ആദ്യ മുഖ്യമന്ത്രി.
ഉത്തരാഖണ്ഡ് നിയമസഭയുടെ 22 വർഷത്തെ ചരിത്രമെടുത്താൽ 11 മുഖ്യമന്ത്രിമാർ സംസ്ഥാനം ഭരിച്ചിട്ടുള്ളതായി കാണാൻ കഴിയും. മാത്രമല്ല വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ ഇത്രയധികം മുഖ്യമന്ത്രിമാരെ കണ്ട മറ്റൊരു സംസ്ഥാനവും ഇല്ലെന്ന് പറയേണ്ടി വരും.
2002-ലെ ആദ്യ ഉത്തരാഖണ്ഡ് അസംബ്ലി തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയായ നാരായൺ ദത്ത് തിവാരിയൊഴികെ മറ്റൊരു മുഖ്യമന്ത്രിയും കാലാവധി പൂർത്തിയാക്കിയിട്ടില്ലെന്ന പ്രത്യേകതയും ഉത്തരാഖണ്ഡിനുണ്ട്. ഏറ്റവും ഒടുവിലായി 2017 ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലെത്തിയതിന് ശേഷം തന്നെ മൂന്നു മുഖ്യമന്ത്രിമാർ വന്നുപോയി. 2017 മുതൽ 2021 വരെ ത്രിവേന്ദ്ര സിംഗ് റാവത്ത് ആയിരുന്നു മുഖ്യമന്ത്രി. പിന്നീട് 2021 തിരാത് സിംഗ് റാവത്ത് മുഖ്യമന്ത്രിയായി. 2021ൽ തന്നെയാണ് നിലവിലെ മുഖ്യമന്ത്രിയായ പുഷ്കർ സിംഗ് ധാമി മന്ത്രിസഭയുടെ തലപ്പത്തെത്തുന്നത്.
Tags:
INDIA
