മുക്കം : മുക്കം മണാശ്ശേരി എം. എ. എം. ഒ കോളേജിൽ പാലിയേറ്റീവ് ദിനം ആചരിച്ചു. എം. എ. എം. ഒ കോളേജ് പെയിൻ ആൻഡ് പാലിയേറ്റീവ് സ്പന്ദനം നടത്തിയ പാലിയേറ്റീവ് ദിനാചരണത്തിൽ, നിർധരരായ രോഗികളുടെ ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തുവാനും അവരെ സ്വയം പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയും സ്വാഭിമാൻ പ്രോജെക്ടിന് തുടക്കം കുറിച്ചു.
കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ ഡയറക്ടർ ഡോ. അൻവർ ഹുസൈൻ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. മനസിലെ വർണന ക്യാൻവസിലേക്ക് പകർത്താൻ കൈവിരലുകൾ തന്നെ വേണമെന്നില്ല മനസ്സ് മതിയെന്ന് ലോകത്തിന് കാണിച്ചു കൊടുത്ത നൂർ ജലീലയുടെ സാന്നിധ്യം വേദിയെ നിറവുള്ളതാക്കി. ഒരുപാട് കഴിവുകൾ തന്നിട്ടും ഒന്നും ചെയ്യാതെ പോവരുതെന്ന നൂർ ജലീലയുടെ വാക്കുകൾ കുട്ടികളുടെ കയ്യടികൾ ഏറ്റു വാങ്ങി. സ്പന്ദനം പാലിയേറ്റീവ് യൂണിറ്റ് കോഡിനേറ്റർ മുംതാസ് പി.കെ, ഐ. ക്യു. എ. സി കോഡിനേറ്റർ അജ്മൽ മുഈൻ, കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഒ. എം. അബ്ദുറഹിമാൻ, മാനേജ്മെന്റ് പ്രതിനിധി അബ്ദുള്ള കോയ ഹാജി, പി. ടി. എ. പ്രതിനിധി റസാഖ് കൊടിയത്തൂർ, ഗ്ലോബൽ അലുംനി വൈസ് പ്രസിഡന്റ് അഷ്‌റഫ് വയലിൽ, പ്രോഗ്രാം കോഡിനേറ്റർ ഷമീം എന്നിവർ സംസാരിച്ചു.
ജീവിതത്തിന്റെ പാതിവഴിയിൽ എവിടെയോ ശരീരത്തെ വൈകല്യങ്ങൾ തളർത്തിയ 17 ഓളം ഭിന്നശേഷിക്കാർ മാമോക് പാലിയേറ്റീവ് കുടുംബത്തോടൊപ്പം ചേർന്നപ്പോൾ സായാഹ്നം നിറഞ്ഞ അനുഭവമായി.
Tags:
MUKKAM

