കൊടിയത്തൂർ : മെയ് 21, 22 തീയതികളിൽ എറണാകുളത്ത് വെച്ച് നടക്കുന്ന സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിന്റെ കൊടിയത്തൂർ ഏരിയ സ്റ്റിയറിങ് കമ്മിറ്റി രൂപീകരിച്ചു.
ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡണ്ട് ഇ.എൻ അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു.
സോളിഡാരിറ്റി ജില്ലാ സമിതി അംഗങ്ങളായ സിയാസുദ്ധീൻ ഇബ്നു ഹംസ, നസീഫ് തിരുവമ്പാടി, ഏരിയ പ്രസിഡണ്ട് ഫഹീം, ഏരിയാ സെക്രട്ടറി നബീൽ മുഹമ്മദ്, ജമാഅത്തെ ഇസ്ലാമി ഏരിയസെക്രട്ടറി എം.വി അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: ഇ.എൻ അബ്ദുറസാഖ് (ചെയർമാൻ), ഫഹീം അഹമ്മദ് (കൺവീനർ),
പി മുഹമ്മദ്, നബീൽ (പ്രധിനിധി), നസ്റുള്ള, ഫസലുറഹ്മാൻ (പ്രചരണം), അഷ്‌റഫ് പേകാടൻ, മുജ്തബ (സാമ്പത്തികം), സത്താർമാസ്റ്റർ, മൻസൂർ (സംഘടന).
Tags:
KODIYATHUR
