ആംബുലന്‍സ് സേവനത്തിന് ഒരു മാസത്തേക്ക് ഇന്ധനത്തിനുള്ള കാശ് പിവി ആലിക്കുട്ടിയില്‍ നിന്നും യൂസുഫ് കെ.സി സ്വീകരിക്കുന്നു.
കൊടിയത്തൂര്‍ : വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ജനകീയ ആംബുലന്‍സിന് ഒരു മാസത്തേക്കുള്ള ഇന്ധനച്ചെലവ് സംഭാവന നല്‍കി മുക്കത്തെ വ്യാപാരിയുടെ കൈത്താങ്ങ്. ജീവകാരുണ്യപ്രവര്‍ത്തനത്തിന് സൗജന്യ സേവനം നല്‍കി സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമായ വെല്‍ഫെയര്‍ ആംബുലന്‍സിന് കൊടിയത്തൂരിലെ പിവി ആലിക്കുട്ടിയാണ് ഒരുമാസത്തേക്കുള്ള ഇന്ധനത്തിനുള്ള പണം നല്‍കിയത്.
കൊടിയത്തൂരില്‍ നടന്ന ചടങ്ങില്‍ ടീം വെല്‍ഫെയര്‍ വൈസ് ക്യാപ്റ്റന്‍ കെ.സി യൂസുഫ് സംഖ്യ ഏറ്റുവാങ്ങി. സൗജന്യ ആംബുലന്‍സ് സേവനം ലഭ്യമാവാനും സേവനത്തില്‍ പങ്കാളികളാവാനും 807 88 88 102 എന്ന മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടാം. വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് അന്‍വര്‍ കെ.സി ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് അംഗം ടി.കെ അബൂബക്കര്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജ്യോതി ബസു, സെക്രട്ടറി കെ.ടി ഹമീദ്, നദീറ ഇ.എന്‍, ബാവ പവര്‍വേള്‍ഡ്, ചാലില്‍ അബ്ദു മാസ്റ്റര്‍, കെ കുഞ്ഞാലി, ശ്രീജ മാട്ടുമുറി എന്നിവര്‍ പങ്കെടുത്തു.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം നാടിന് സമര്‍പ്പിച്ച ജനകീയ ആംബുലന്‍സിന് ആറ് മാസത്തേക്ക് ഇന്ധനം യഅ്കൂബ് പുറായിലില്‍ സംഭാവന നല്‍കിയിരുന്നു.
Tags:
KODIYATHUR
