Trending

മികച്ച കര്‍ഷകന്‍ സലാമിന് ഗോതമ്പറോഡ് മസ്ജിദുല്‍ മഅ്‌വയില്‍ സ്വീകരണം നല്‍കി.


കൊടിയത്തൂര്‍ : 2020-21 വര്‍ഷത്തെ കോഴിക്കോട് ജില്ലയിലെ മികച്ച കര്‍ഷകനായി തെരഞ്ഞെടുക്കപ്പെട്ട ഗോതമ്പറോഡ് സ്വദേശി നീരൊലിപ്പില്‍ അബ്ദുസ്സലാമിനെ മസ്ജിദുല്‍ മഅ്‌വ മഹല്ല് കമ്മിറ്റി ആദരിച്ചു.

 ജുമുഅ നമസ്‌കാരത്തിന് ശേഷം ഗോതമ്പറോഡ് മസ്ജിദുല്‍ മഅ്‌വയില്‍ വെച്ച് നടന്ന ചടങ്ങില്‍ മഹല്ല് ഖത്വീബ് ഹംസ മൗലവി സലാമിന് ഉപഹാരവും മഹല്ല് പ്രസിഡന്റ് കൂടത്തില്‍ ബീരാന്‍കുട്ടി കാശ് അവാര്‍ഡും സമ്മാനിച്ചു.

പി. അബ്ദുസത്താര്‍, താളത്തില്‍ അബ്ദുല്‍ ഖാദര്‍ എന്നിവര്‍ സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli