Trending

2021ൽ സംസ്ഥാനത്ത് ലഭിച്ചത് 60 വർഷത്തെ ഏറ്റവും ഉയർന്ന മഴ


2021ൽ സംസ്ഥാനത്ത് ലഭിച്ചത് 60 വർഷത്തെ ഏറ്റവും ഉയർന്ന മഴയെന്ന് കാലാവസ്ഥാ വകുപ്പ്. ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ 3610.1 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. 120 വർഷത്തിനിടെ കൂടുതൽ മഴ രേഖപ്പെടുത്തിയ ആറാമത്തെ വർഷവുമാണ് 2021.

1961ൽ രേഖപ്പെടുത്തിയ 4257.8 മില്ലിമീറ്റർ മഴയാണ് ഇതുവരെയുള്ള റെക്കോഡ്. 1924 ലും (4226.4), 1993ലും (4072.9) കേരളത്തിൽ 4000 മില്ലീമീറ്ററിൽ കൂടുതൽ മഴ ലഭിച്ചു.

ഇത്തവണ ശൈത്യകാല സീസണിലും തുലാവർഷ സീസണിലും ലഭിച്ച മഴ സർവകാല റെക്കോഡ് മറികടന്നിരുന്നു. വേനൽമഴ സീസണിലും മികച്ച ആറാമത്തെ മഴയെന്ന റെക്കോഡ് സ്ഥാപിച്ചു. ജനുവരി, ഒക്ടോബർ, നവംബർ മാസങ്ങളിലെ മഴയും സർവകാല റെക്കോഡ് തിരുത്തി.

Previous Post Next Post
Italian Trulli
Italian Trulli