Trending

കൊടിയത്തൂർ ടൗൺ പ്ലാസ്റ്റിക് വിമുക്തമാക്കി എൻഎസ്എസ് വളണ്ടിയർമാർ.


കൊടിയത്തൂർ : കൊടിയത്തൂർ  അങ്ങാടി വിമുക്തമാക്കി പി.ടി.എം ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വളണ്ടിയർമാർ. 'അതിജീവനം 2021' സപ്തദിന ക്യാമ്പിൻ്റെ  ഭാഗമായി പി.ടി.എം ഹയർസെക്കൻഡറി സ്കൂൾ നാഷനൽ സർവീസ് സ്കീം യൂണിറ്റാണ് കൊടിയത്തൂർ അങ്ങാടിയും പരിസരവും പ്ലാസ്റ്റിക് മുക്തമാക്കിയത്.


'സ്വച്ച്  ഭാരത്' കാമ്പയിൻ്റെ  ഭാഗമായി നടത്തിയ ശുചീകരണ പ്രവർത്തി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി  ചെയർപേഴ്സൺ ആയിഷ മലപ്പുറത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കൊടിയത്തൂർ ടൗൺ  വാർഡ് മെമ്പർ അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.


സപ്ത ദിന ക്യാമ്പിൻ്റെ ഭാഗമായി ക്യാംപസിൽ കൃഷിയിടം, തനതിടം, ഡിമൻഷ്യ രോഗികൾക്ക് ശുശ്രൂഷ നൽകുന്നതിന് വേണ്ടി സംഘടിപ്പിച്ച ഉൽബോധ് സർവ്വേ തുടങ്ങി വിവിധ സന്നദ്ധ സേവന പ്രോഗ്രാമുകൾ സംഘടിപ്പിച്ചു.

എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സിപി സഹീർ, ഇർഷാദ് ഖാൻ  ഒ, സി.കെ ഉബൈദുല്ല, പി.സി ജിംഷിത, എ.ടി മുൻഷിറ, കെ.സി യാസീൻ, ഹന ബി ഉസ്മാൻ തുടങ്ങിയവർ സംബന്ധിച്ചു.
സപ്ത ദിന ക്യാംപ് ഇന്ന് വൈകുന്നേരം സമാപിച്ചു.
Previous Post Next Post
Italian Trulli
Italian Trulli