ഫ്രഞ്ച് കപ്പ് ഫുട്ബോളിൽ ഗോൾ മഴയോടെ പുതിയ വർഷം ഗംഭീരമാക്കി പി.എസ്.ജി. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ എംബാപ്പെയുടെ ഹാട്രിക്ക് കരുത്തിൽ വാന്നെസിനെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് കീഴടക്കിയത്.
കളിയുടെ ആദ്യ പകുതിയിൽ കിംപെമ്പേയാണ് പാരിസിന് വേണ്ടി ആദ്യം ഗോൾ സ്കോർ ചെയ്തത്.രണ്ടാം പകുതിയിൽ സൂപ്പർ താരം കിലിയൻ എംബാപ്പെ 59, 71, 76മിനുട്ടുകളിൽ ഗോളുകൾ സ്കോർ ചെയ്ത് ഹാട്രിക്ക് പൂർത്തിയാക്കി.ജയത്തോടെ ഫ്രഞ്ച് കപ്പിലെ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടാനും പിഎസ്ജിക്ക് സാധിച്ചു.
Tags:
SPORTS
