സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പച്ചയ്ക്ക് വർഗീയത പറയുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒരു കയ്യിൽ യേശുവും മറ്റൊരു കയ്യിൽ കൃഷ്ണനെയും കൊണ്ട് വീടുകളിൽ പോകുന്ന പാഷാണം വർക്കിയെ പോലെയാണ് കോടിയേരി. ഒരു വീട്ടിൽ കൃഷ്ണനെ കാണിക്കും. മറ്റൊരു വീട്ടിൽ യേശുവിനെ കാണിക്കും. എന്നാൽ കേരളത്തിലെ കോൺഗ്രസ് സന്തുലിതമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഞങ്ങളുടെ ദേശീയ പാർട്ടിയെ കുറിച്ച് കോടിയേരി പറയണ്ട. അഹമ്മദാബാദ് മുംബൈ ബുള്ളറ്റ് ട്രെയിൻ വരേണ്യ വർഗത്തിന്റെതാണെന്ന് യച്ചുരി പറയുന്നു. ആ അഖിലേന്ത്യ നേതാവ് പറയുന്നതെങ്കിലും കോടിയേരി കേരളത്തിൽ നടപ്പാക്കട്ടെ. കെ. റെയിൽ ഡിപിആറിൽ ഉള്ളത് കേന്ദ്ര നയമല്ല. ജെയ്ക്ക വായ്പക്ക് വേണ്ടിയാണ് ഡിപിആർ. വായ്പ കിട്ടാനും അവരുടെ സ്‌ക്രാപ്സ് വിൽക്കാനുമാണ് ഇത്. അല്ലാതെ ഇത് കേന്ദ്ര നയമെന്ന് പറയുന്നത് ആര് വിശ്വസിക്കുമെന്നും വി ഡി സതീശൻ ചോദിച്ചു.
Tags:
KERALA
